എജ്യൂടെക് സ്ഥാപനമായ ബൈജുസും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐയുമായുള്ള ഒത്തുതീർപ്പ് നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി. ബൈജൂസിനെതിരായ പാപ്പരത്ത കേസ് റദ്ദാക്കിയ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍എടി) ഉത്തരവാണ് സ്റ്റേ ചെയ്തത്. ബൈജൂസിന് വായ്പ നല്‍കിയ യുഎസ് ധനകാര്യ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
ഹര്‍ജിയില്‍ അടുത്ത വാദം ഓഗസ്റ്റ് 23ന് കേള്‍ക്കും. അതു വരെ സെറ്റില്‍മെന്റ് തുകയായ 158 കോടി രൂപ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ബിസിസിഐയോട് ആവശ്യപ്പെട്ടു. എന്‍സിഎല്‍ടിയുടെ തീരുമാനം യുക്തി രഹിതമാണെന്നും കോടതി പറഞ്ഞു.
2019ൽ ബൈജൂസ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയിൽ ബ്രാൻഡിംഗ് ഉൾപ്പെടുത്തുന്നതിനായി ബിസിസിഐയുമായി കരാർ ഒപ്പു വച്ചിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ 158 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന് കാണിച്ച് ബിസിസിഐ എന്‍സിഎല്‍എടിയെ സമീപിച്ചു. തുടർന്ന് പാപ്പരത്ത നടപടിക്ക് എന്‍സിഎല്‍എടി ഉത്തരവിട്ടു. കമ്പനിയുടെ ഉത്തരവാദിത്വം ഡയറക്ടർ ബോർഡിൽ നിന്ന് എടുത്ത് മാറ്റി മറ്റൊരു റെസൊല്യൂഷൻ പ്രൊഫഷണലിനെ തൽക്കാലത്തേക്ക് ഏൽപിക്കുന്ന നടപടിയാണിത്.
Read Also: ബംഗാളിൽ ഡോക്ടർ കൊല്ലപ്പെട്ട മെഡിക്കൽ കോളേജിൽ വൻ സംഘർഷം; എമർജൻസി വാർഡ് അടിച്ചുതകർത്തു!
തുടർന്ന് ബൈജൂസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും കുടിശ്ശിക വീട്ടാമെന്ന് അറിയിക്കുകയും ചെയ്തതോടെ പാപ്പരത്ത നടപടികള്‍ ആവശ്യമില്ലെന്ന് എന്‍സിഎല്‍ടി വിധിച്ചു. ബൈജ്യൂസിന്റെ ഡയറക്ടറും ബൈജു രവീന്ദ്രന്റെ സഹോദരനുമായ റിജു രവീന്ദ്രന്‍ ബൈജൂസിലെ തന്റെ ഓഹരികള്‍ വിറ്റ് കിട്ടിയ വ്യക്തിഗത പണത്തില്‍ നിന്നാണ് ബിസിസിഐക്കുള്ള കുടിശ്ശിക വീട്ടുകയെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ യുഎസില്‍ നിന്ന് ലഭിച്ച വായ്പയില്‍ നിന്നുള്ള പണമെടുത്താണ് ബിസിസിഐയുമായി ബൈജൂസ് ഒത്തുതീര്‍പ്പിന് എത്തിയതെന്ന് വാദിച്ച് വായ്പാദാതാക്കൾ എന്‍സിഎല്‍എടിയെ സമീപിച്ചു. എന്നാലിത് തള്ളിയിരുന്നു.
പാപ്പരത്ത നടപടി ഒഴിവായതോടെ ബൈജൂസിന്റെ നിയന്ത്രണം വീണ്ടും കമ്പനിയുടെ സ്ഥാപകനായ ബൈജു രവീന്ദ്രന് കിട്ടിയിരുന്നു. ഏകദേശം 10,000 കോടി രൂപയാണ് യുഎസ് വായ്പാദാതാക്കള്‍ക്ക് ബൈജൂസ് വീട്ടാനുള്ളത്. തുടർന്ന് യുഎസ് സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടിയെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.