ഇനി മുതൽ വണ്ടിയുടെ ഇൻഷുറൻസ് പ്രീമിയം അടക്കാൻ പോക്കറ്റ് കീറിയെന്ന് വരും. ഏപ്രിൽ മുതൽ കാറുകളുടെയും ഇരു ചക്ര വാഹനങ്ങളുടെയും അടക്കം തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം തുക വർധിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും IRDAI താരിഫുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്നതിനാലാണ് ഇത്തവണ പുതിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. വാഹനങ്ങളുടെ മാറ്റം വരുന്ന പുതിയ നിരക്കുകൾ ചുവടെ.
കാറുകൾക്ക്
1000 സിസി വരെ- കാറുകൾക്ക് 2,072 രൂപയിൽ നിന്നും 2,094 ആയാണ് പ്രീമിയം
1000 സിസിക്ക് മുകളിൽ- 3,221-ൽ നിന്നും 3,416 രൂപയായി കൂടും.
1,500 സിസിക്ക് മുകളിൽ- 7,890-ൽ നിന്നും 7,897 രൂപയുമായാണ് കൂടിയത്
ഇരുചക്ര വാഹനങ്ങൾ
150 സിസിക്ക് മുകളിൽ- 1,366 രൂപ
350 സിസിക്ക് മുകളിൽ- 2,804 രൂപ
വൈദ്യുതി വാഹനങ്ങൾക്ക് (കിലോ വാട്ട് ശേഷി അനുസരിച്ച്)
സ്വകാര്യ കാറുകൾ- 1,780 രൂപ മുതൽ 6,712 രൂപ വരെ പ്രീമിയം
ഇരുചക്ര വാഹനങ്ങൾ- 457 രൂപ മുതൽ 2,383 രൂപ വരെ
ഇൻഷുറൻസ് റെഗുലേറ്ററി ആൻറ് ഡെവലപ്പ്മെൻറ് അതോറിറ്റിയാണ് നിരക്കുകൾ സംബന്ധിച്ച് കരട് വിഞ്ജാപനം പുറപ്പെടുവിച്ചത്. ഏപ്രിൽ ഒന്ന് മുതലാണ് ഇത് നിലവിൽ വരുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.