UPI Money Transfer: യുപിഐ ആപ്പുകളിലൂടെ ഒരു ദിവസം എത്ര രൂപ ട്രാൻസ്ഫർ ചെയ്യാം? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

പേടിഎം, ഫോൺപേ, ​ഗൂ​ഗൾപേ തുടങ്ങിയ ആപ്പുകളിൽ നിന്ന് ഒരു ദിവസം എത്ര തുക വരെ അയയ്ക്കാം എന്നതിനെ കുറിച്ച് എത്ര പേർക്ക് അറിയാം? 

Written by - Zee Malayalam News Desk | Last Updated : Dec 18, 2022, 02:53 PM IST
  • പേടിഎം, ഫോൺപേ, ​ഗൂ​ഗൾപേ തുടങ്ങിയ ആപ്പുകൾ ഉപയോ​ഗിച്ച് ചെറുതും വലുതുമായ ട്രാൻസാക്ഷൻസ് നടത്താൻ സാധിക്കും.
  • എന്നാൽ ഇവയിൽ നിന്ന് ഒരു ദിവസം പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്.
  • ആ പരിധിക്കപ്പുറം തുക നിങ്ങൾക്ക് കൈമാറാൻ സാധിക്കില്ല.
UPI Money Transfer: യുപിഐ ആപ്പുകളിലൂടെ ഒരു ദിവസം എത്ര രൂപ ട്രാൻസ്ഫർ ചെയ്യാം? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

യുപിഐ ആപ്പുകളുടെ സഹായത്തോടെയാണ് ഇന്ന് എല്ലാവരും ട്രാൻസാക്ഷൻസ് നടത്തുന്നത്. ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ, സാധനങ്ങൾ വാങ്ങുന്നത് ഉൾപ്പെടെ ഇന്ന് എല്ലാം യുപിഐ വഴി ആണ് ആളുകൾ പേയ്മെന്റ് നടത്തുന്നത്. ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ വളരെ എളുപ്പം ചെയ്യാൻ സാധിക്കുന്ന ഒന്നാണ് യുപിഐ ട്രാൻസാക്ഷൻസ്. ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ ഒരാൾക്ക് ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ പണം കൈമാറാൻ കഴിയും. 

പേടിഎം, ഫോൺപേ, ​ഗൂ​ഗൾപേ തുടങ്ങിയ ആപ്പുകൾ ഉപയോ​ഗിച്ച് ചെറുതും വലുതുമായ ട്രാൻസാക്ഷൻസ് നടത്താൻ സാധിക്കും. എന്നാൽ ഇവയിൽ നിന്ന് ഒരു ദിവസം എത്ര തുക വരെ അയയ്ക്കാം എന്നതിനെ കുറിച്ച് എത്ര പേർക്ക് അറിയാം? യുപിഐ ആപ്പുകളിൽ ഒരു ദിവസം പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. ആ പരിധിക്കപ്പുറം തുക നിങ്ങൾക്ക് കൈമാറാൻ സാധിക്കില്ല. പലർക്കും ഈ കാര്യത്തെ കുറിച്ച് അറിവുണ്ടാകില്ല. യുപിഐ വഴി നിങ്ങൾക്ക് ഒരു ദിവസം എത്ര തുക കൈമാറാൻ സാധിക്കുമെന്ന് നോക്കാം...

പരമാവധി എത്ര രൂപ ഒരു ദിവസം അയയ്ക്കാം? 

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പ്രകാരം ഒരു വ്യക്തിക്ക് ഒരു ദിവസം യുപിഐ വഴി ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാം. ഗൂഗിൾ പേ, പേടിഎം, ഫോൺ പേ എന്നീ പ്ലാറ്റ്‌ഫോമുകളിലും പരമാവധി ട്രാൻസ്ഫർ പരിധി നിശ്ചയിച്ചിട്ടുണ്ട്. 

Also Read: Moto X 40 Smartphone: 60 മെഗാപിക്സൽ സെൽഫി ക്യാമറയുമായി കളം പിടിക്കാൻ മോട്ടോ എക്സ് 40 എത്തുന്നു

 

ആമസോൺ പേ

ആമസോൺ പേ യുപിഐയിൽ നിന്ന് ഒരു ദിവസം ഒരു ലക്ഷത്തിലധികം തുക ട്രാൻസ്ഫർ ചെയ്യാൻ സാധിക്കില്ല. അതായത് 1 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ട്രാൻസ്ഫർ പരിധി.   

​ഗൂ​ഗിൾ പേ

​ഗൂ​ഗിൾ പേ വഴി ഒരു ലക്ഷം രൂപയിൽ കൂടുതൽ ട്രാൻസ്ഫർ ചെയ്യാൻ കഴിയില്ല. കൂടാതെ, ഒരു ദിവസം 10 തവണയിൽ കൂടുതൽ ഇടപാടുകൾ നടത്താനും കഴിയില്ല. എല്ലാ UPI ഉപയോക്താക്കൾക്കും ഇത് ബാധകമായിരിക്കും. 

ഫോൺപേ

ഫോൺ പേയ്‌ക്ക് വഴി ഉപയോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ കൈമാറാം. പരിധി ഉപയോക്താക്കളുടെ ബാങ്കിനെയും അക്കൗണ്ടിനെയും ആശ്രയിച്ചിരിക്കുന്നു. 

പേടിഎം

പേടിഎമ്മിന്റെ സഹായത്തോടെ പരമാവധി ഒരു ലക്ഷം രൂപ വരെ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. ഒരു മണിക്കൂറിനുള്ളിൽ 20,000 രൂപ ട്രാൻസ്ഫർ ചെയ്യാൻ പേടിഎം വഴി സാധിക്കുന്നു. കൂടാതെ, Paytm UPI-യുടെ സഹായത്തോടെ ഓരോ മണിക്കൂറിലും പരമാവധി 5 തവണയും ഒരു ദിവസം 20 ഇടപാടുകളും നടത്താം. പ്രതിദിന യുപിഐ പരിധി ഉപയോക്താക്കളുടെ ബാങ്കിനെയും അക്കൗണ്ടിനെയും ആശ്രയിച്ചിരിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News