ഇരുതല മൂരിയെ പിടിച്ചു; വിൽക്കാൻ ശ്രമിച്ചു, രണ്ട് പേർ പിടിയിൽ

ഇരുതല മൂരി വെറും പാമ്പല്ലേ എന്ന് ചോദിക്കുന്നവർക്ക് ഇത് 2.5 കോടി വരെയാണ് മാർക്കറ്റിൽ വില

Written by - Zee Malayalam News Desk | Last Updated : Apr 14, 2023, 10:07 PM IST
  • വെള്ളായണി കയലിന് സമീപത്ത് വെച്ചായിരുന്നു കച്ചവടം
  • 2.5 കോടി വരെയാണ് മാർക്കറ്റിൽ ഇതിൻറെ വില
  • ഇവയുടെ തലയും വാലും ഒരുപോലെ ആയതിനാലാണ് ഇവക്ക് ഈ പേര് ലഭിച്ചത്
ഇരുതല മൂരിയെ പിടിച്ചു; വിൽക്കാൻ ശ്രമിച്ചു, രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: ആര്യനാട് ഇരുതല മൂരിയെ വിൽക്കാൻ ശ്രമിച്ച രണ്ട് പേർ വനം വകുപ്പിൻറെ പിടിയിലായി. പരുത്തിപ്പള്ളി ഫോറസ്റ്റ് റെയിഞ്ച് അധികൃതരാണ് ഇവരെ അറസ്റ്റ് ചെയ്തത്.കല്ലിയൂർ കാക്കാമൂല കുളങ്ങര സിബിഎസ് ഭവനിൽ അനീഷ് ചന്ദ്രൻ (25), കൊല്ലം പുത്തം കുളം കരിംപാനൂർ തങ്ങൾ വിള വീട്ടിൽ സലിം.കെ (40) എന്നിവരാണ് അറസ്റ്റിലായത്.

റെയിഞ്ചാഫീസർ എൽ സുധീഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.തിരുവനന്തപുരം കാക്കാമൂല വെള്ളായണി കയലി സമീപത്ത് വച്ചാണ് കച്ചവടം ഉറപ്പിക്കുന്നതിനിടെ ഇരുവരും പിടിയിലായത്. 

വില 2.5 കോടി വരെ

ഇരുതല മൂരി വെറും പാമ്പല്ലേ എന്ന് ചോദിക്കുന്നവർക്ക് ഇത് 2.5 കോടി വരെയാണ് മാർക്കറ്റിൽ വില. പലപ്പോഴും വിദേശത്തേക്ക് കള്ളക്കടത്ത് വഴി ഇവയെ കയറ്റി അയക്കുന്നതാണ് പതിവ്.  മുംബൈയിൽ പിടികൂടിയ ഇരുതല മൂരിയായിരുന്നു ഇത്. വടക്കെ അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലും കണ്ട് വരുന്ന പാമ്പു വർഗത്തിൽപ്പെട്ട ഒരു ജീവിയാണ് ഇരുതല മൂരി. ഇവയുടെ തലയും വാലും ഒരുപോലെ ആയതിനാൽ ആണ് ഇവക്ക് ഈ പേർ ലഭിച്ചത്. ഇരുതലമൂരി, കുരുടി എന്നീ പേരുകളിലും ഇത് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഇവ അറിയപ്പെടുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News