മലപ്പുറം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പിതാവിന് 150 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും. പെരിന്തല്‍മണ്ണ പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 49-കാരനായ പിതാവാണ് ശിക്ഷ അനുഭവിക്കേണ്ടത്.
പോക്സോ അടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ 150 വര്‍ഷം കഠിന തടവിന് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ രണ്ടുലക്ഷം രൂപ ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി നിർദ്ദേശം നൽകി. 2022-ലാണ് സംഭവം അമ്മയ്ക്കൊപ്പം കഴിഞ്ഞിരുന്ന കുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറുകയും പീഡനത്തിന് വിധേയ ആക്കുകയുമായിരുന്നു.
കൊല്ലത്ത് മധ്യവയസ്കൻ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയില്‍
കൊല്ലം കടപ്പാക്കടയിൽ മധ്യവയസ്കനെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കടപ്പാക്കട ശ്രീ നഗര്‍ ഒമ്പതില്‍ മധു (55) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. ഭാര്യയുമായി പിണങ്ങി കടപ്പാക്കടയിലെ വീട്ടില്‍ ഒറ്റയ്ക്കാണ് മധു കഴിഞ്ഞിരുന്നത്.
ഈ വീട്ടില്‍ സ്ഥിരം മദ്യപാനം നടക്കുകയും അടിപിടിയുണ്ടാവുകയും ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ രാത്രിയും ഒരു സംഘം ഇവിടെയെത്തി മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് മധുവിന് കുത്തേറ്റതെന്ന് സംശയിക്കുന്നു. കുത്തേറ്റതിന് പിന്നാലെ കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.