Fake Currency : 500 രൂപയുടെ കള്ളനോട്ട് വണ്ടിപ്പെരിയാറിൽ യുവാവ് പിടിയിൽ

500 രൂപയുടെ 22 കള്ളനോട്ടുകളാണ് വണ്ടിപ്പെരിയാർ പോലീസ് യുവാവിന്റെ പക്കൽ നിന്നും പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Jun 13, 2023, 10:20 PM IST
  • നോട്ട് ഇരട്ടിപ്പ് നടക്കുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സെബിൻ ജോസഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്.
  • 500 രൂപയുടെ 44 കള്ളനോട്ടുകളാണ് പ്രതിയുടെ മുറിയിൽ നിന്നും കണ്ടെടുത്തത്.
Fake Currency : 500 രൂപയുടെ കള്ളനോട്ട് വണ്ടിപ്പെരിയാറിൽ യുവാവ് പിടിയിൽ

ഇടുക്കി : 500 രൂപയുടെ 22 കള്ളനോട്ടുകളുമായി യുവാവിനെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ ഡൈമുക്ക് ആറ്റോരം സ്വദേശി സെബിൻ ജോസഫിനെയാണ് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

നോട്ട് ഇരട്ടിപ്പ് നടക്കുന്നുവെന്ന്  ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സെബിൻ ജോസഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. 500 രൂപയുടെ 44 കള്ളനോട്ടുകളാണ് പ്രതിയുടെ മുറിയിൽ നിന്നും കണ്ടെടുത്തത്. നോട്ട് ഇരട്ടിപ്പിനായി ചെന്നൈയിൽ നിന്നും ഇരുപതിനായിരം രൂപ കൊടുത്ത് നാൽപ്പതിനായിരം രൂപയുടെ കള്ളനോട്ടുകൾ ഇയാൾ വാങ്ങിയതെന്നും ബാക്കി നോട്ടുകൾ ചിലവഴിച്ചതായും പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News