Robbery In Padmanabhaswamy Temple: നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല ജീവനക്കാരൻ തന്നതെന്ന് പ്രതി

Crime News: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്നുപേർ പിടിയിൽ.

Written by - Zee Malayalam News Desk | Last Updated : Oct 20, 2024, 02:38 PM IST
  • നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്
  • ഉരുളി മോഷ്ടിച്ചതല്ല ക്ഷേത്ര ജീവനക്കാരന്‍ തന്നത്
Robbery In Padmanabhaswamy Temple: നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല ജീവനക്കാരൻ തന്നതെന്ന് പ്രതി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. ഉരുളി താൻ മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന്‍ തന്നതാണെന്നുമാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി. 

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈം​ഗീകാതിക്രമം; 4 പേർക്ക് കഠിന തടവും പിഴയും

നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്നാണ് പിടിയിലായ ഗണേജ് ജാ പോലീസിനോട് പറഞ്ഞത്.  ആരെങ്കിലും തടഞ്ഞിരുന്നുവെങ്കില്‍ ഉരുളി മടക്കി നല്‍കിയേനെയെന്ന് പറഞ്ഞ പ്രതി പാത്രം പോലീസിന് കൈമാറി. സംഭവത്തില്‍ ക്ഷേത്ര ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. 

Also Read: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!

ക്ഷേത്രത്തില്‍ നിന്നും നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്ന് പേരാണ് പോലീസിന്റെ പിടിയിലായത്.  ഇവരെ ഇന്ന് കേരളത്തിലെത്തും എന്നാണ് റിപ്പോർട്ട്.  ഈ മാസം 13 നാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. അതീവ സുരക്ഷാ മേഖലയായ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം  മോഷണം നടത്തിയത്. തുടർന്ന് വിവരം 15 നാണ് ക്ഷേത്രം ഭാരവാഹികള്‍ പോലീസില്‍ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.

പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നല്‍കിയിരുന്ന പാസ്‌പോര്‍ട്ടിലെ വിവരങ്ങളില്‍ നിന്നാണ് ഹരിയാന സ്വദേശികളാണ് ഇവരെന്ന വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  ഹരിയാനയില്‍ നിന്നും പ്രതികള്‍ പിടിയിലായത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News