വർക്കല ചെമ്മരുതി കുന്നുംപുറം കോളനിയിൽ പരസ്യ മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു സിഐടിയു തൊഴിലാളിയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ ആയി. ചെമ്മരുതി സ്വദേശികളായ ഹമീദ് (49) മുത്തു എന്ന് വിളിക്കുന്ന ദേവൻ (22), നടയറ സ്വദേശിയായ ആഷിഖ് (22) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇക്കഴിഞ്ഞ ഏപ്രിൽ 11 ന് ആണ് കേസിന് ആസ്പദമായ സംഭവം. സംഭവദിവസം മുതൽ പ്രതികൾ മൂന്ന് പേരും ഒളിവിലായിരുന്നു. ഒന്നാം പ്രതി ഹമീദിനെ കിളിമാനൂർ പൊങ്ങാനാട് ഭാഗത്തു നിന്നും മറ്റ് രണ്ട് പ്രതികളെ കോട്ടയം പരുമലപള്ളിയുടെ ഭാഗത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്.
Read Also: പാലക്കാട് SDPI പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നു
ഹമീദിന്റെ വീട്ടിൽ സ്ഥിരമായി മറ്റ് പ്രതികൾ സ്ഥിരമായി എത്തിയിരുന്നതും വീട്ടിലും പരിസരത്തും പരസ്യമായി മദ്യപിക്കുകയും ചെയ്തിരുന്നത് പറഞ്ഞു വിലക്കാൻ എത്തിയ സുൽഫിക്കറിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു. ഒന്നാം പ്രതിയായ ഹമീദ് വാൾ എടുത്തു നൽകുകയും മുത്തു കഴുത്തു നോക്കി വെട്ടുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഒഴിഞ്ഞു മാറിയ സുൽഫിക്കറിന്റെ മുഖത്താണ് വെട്ടേറ്റത്. 25 സ്റ്റിച്ചുകളോടെ ചികിത്സയിൽ കഴിയുകയാണ് സുൽഫിക്കർ. പ്രദേശത്ത് വ്യാപകമായി ലഹരി ഉപയോഗം വർദ്ധിക്കുന്നതായി നാട്ടുകാരുടെ പരാതി ഉയർന്നിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ദിവ്യാ വി ഗോപിനാഥിന്റെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
സുൽഫിക്കറിന് വെട്ടേറ്റിതിന് പിന്നാലെ പ്രദേശവാസികള്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. ജനപ്രതിനിധികലും നാട്ടുകാരും പ്രതികളെ പിടികൂടണമെന്നും പ്രദേശത്തെ ലഹരി ഉപയോഗവും സാമൂഹിക വിരുദ്ധരുടെ സംഘം ചേരലും തടയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...