വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങവേ എസ്ഐക്ക് വെട്ടേറ്റു, ആക്രമിച്ചത് പ്രതിയുടെ പിതാവ്

വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോഴായിരുന്നു എസ്ഐക്ക് നേരെ ആക്രമണം ഉണ്ടായത്

Written by - Zee Hindustan Malayalam Desk | Last Updated : Jun 19, 2021, 02:09 PM IST
  • എസ്ഐയുടെ തലയിലാണ് വെട്ടേറ്റത്
  • തലയോട്ടിക്ക് പൊട്ടലുണ്ടായിട്ടുണ്ട്
  • വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം
  • പ്രതിയുടെ പിതാവ് എസ്ഐയെ ആക്രമിക്കുകയായിരുന്നു
വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങവേ എസ്ഐക്ക് വെട്ടേറ്റു, ആക്രമിച്ചത് പ്രതിയുടെ പിതാവ്

കോട്ടയം‌: കോട്ടയം മണിമലയിൽ എസ്ഐക്ക് (Sub inspector) വെട്ടേറ്റു. എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്. വെള്ളാവൂർ ചുവട്ടടിപ്പാറയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം (Attack). പ്രതിയുടെ പിതാവ് എസ്ഐയെ ആക്രമിക്കുകയായിരുന്നു.

തലയിലാണ് വെട്ടേറ്റത്. ആക്രമണത്തിൽ തലയോട്ടിക്ക് പൊട്ടലുണ്ടായിട്ടുണ്ട്. എസ്ഐയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ പിതാവ് പ്രസാദിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ALSO READ: അയൽവാസികൾ തമ്മിൽ തർക്കം: വീട്ടമ്മ യുവാവിന്റെ കൈവെട്ടിമാറ്റി

വെള്ളാവൂർ കുളത്തുങ്കൽ ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ (Accused) അജിനെ പിടികൂടാനാണ് പൊലീസ് സംഘം എത്തിയത്. ഒളിവിൽ പോയ പ്രതി വീട്ടിലെത്തിയെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു.

അജിനെ അറസ്റ്റ് (Arrest) ചെയ്ത് ഇറങ്ങുന്നതിനിടെയാണ് പിതാവ് പ്രസാദ് ആക്രമിച്ചത്. അപ്രതീക്ഷിതമായിരുന്നു ആക്രമണം. എസ്ഐ വിദ്യാധരന്റെ തലയിലാണ് വാക്കത്തി ഉപയോ​ഗിച്ച് വെട്ടിയത്. വധശ്രമം, കൃത്യ നിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെയും കേസ് എടുത്തു. വിദ്യാധരൻ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ചികിത്സ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News