മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. വായിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ ചെയിൻ ഉൾപ്പെടെ കസ്റ്റംസ് വിജിലൻസ് വിഭാഗം പിടികൂടി. വിവിധ സംഭവങ്ങളിലാണ് വൻ സ്വർണ്ണവേട്ട നടന്നത്. ഇതിൽ സ്വർണ നാണയങ്ങളും വിദേശ കറൻസികളും സ്വർണ മിശ്രിതവും ഉൾപ്പെടും. ദുബൈയിൽ നിന്നും എത്തിയ അഹമ്മദ് ഷബീറും നൂറുദ്ദിനുമാണ് വായ്ക്കകത്ത് ഒളിപ്പിച്ച സ്വർണ ചെയിനുകൾ കടത്താൻ ശ്രമിച്ചത്. 140,145 ഗ്രാം തൂക്കം വരുന്നതാണ് സ്വർണ മാലകൾ.
ഇത് കൂടാതെ ഷാർജയിൽ നിന്നും എത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം മുഹമ്മദ് യാസിറിൽ നിന്നും 210 ഗ്രാം തൂക്കമുള്ള സ്വർണ നാണയങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ഇയാൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണ നാണയങ്ങൾ കടത്താൻ ശ്രമിച്ചത്. മറ്റൊരു കേസിൽ ദുബൈയിലേക്ക് പുറപ്പെടാനെത്തിയ മധുര സ്വദേശിയായ മുഹമ്മദ് യുസഫ് എന്നയാളിൽ നിന്നും മതിയായ രേഖകളില്ലാത്ത 6000 അമേരിക്കൻ ഡോളറും പിടികൂടി. 4,83,600 രൂപ വില വരുന്നതാണ് ഈ വിദേശ കറൻസി.
Also Read: ഹോളിക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും, ലക്ഷ്മീ കൃപയാൽ ലഭിക്കും അപാര സമ്പത്ത്!
ഈ മാസം 14 ന് ദുബൈയിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസിൽ എത്തിയ രാമനാട്ടുകര സ്വദേശി ഷാഹുൽ ഹമീദ് കുനിയിൽ എന്നയാളുടെ കൈവശം ഉണ്ടായിരുന്ന കാർട്ടൻ പെട്ടി സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പിടികൂടും 19 ന് പെട്ടി വിദഗ്ധ പരിശോധന നടത്തിയപ്പോൾ ഒളിപ്പിച്ച നിലയിലുള്ള 752 ഗ്രാം സ്വർണ മിശ്രിതം അതിൽ നിന്നും കണ്ടെടുക്കുകയുമുണ്ടായി. ഇതിന് വിപണിയിൽ 25.31 ലക്ഷം രൂപയാണ് വില വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...