ചേരിയിൽ ഒരു കോൾസെന്റർ; പറഞ്ഞത് 15 ലക്ഷം രൂപ സമ്മാനം, തട്ടിപ്പ് സംഘം പിടിയിൽ

അഞ്ചംഗ വൻ ഓൺലൈൻ തട്ടിപ്പ് സംഘമാണ് അറസ്റ്റിലായത് മലയാളികളടക്കം ഇവരുടെ കൂട്ടത്തിലുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 3, 2022, 01:17 PM IST
  • മീഷോ കമ്പനിയിൽ നിന്നും സാധനം വാങ്ങി ഏതാനും ദിവസങ്ങൾക്കകം പരാതിക്കാരന് 15 ലക്ഷം രൂപ സമ്മാനം ലഭിച്ചു എന്ന് മെസ്സേജ്
  • തട്ടിപ്പ് സംഘം തന്ത്രപൂർവം വിവിധ ഫീസ് ഇനത്തിൽ 12 ലക്ഷത്തോളം രൂപ വാങ്ങി
  • മലയാളികൾ ഉൾപ്പെടെയുള്ള നാലംഗ സംഘത്തെ പോലീസ് പിടികൂടി
ചേരിയിൽ ഒരു കോൾസെന്റർ; പറഞ്ഞത്  15 ലക്ഷം രൂപ സമ്മാനം, തട്ടിപ്പ് സംഘം പിടിയിൽ

ന്യൂഡൽഹി/വയനാട്: വ്യാജ കോൾ സെന്റർ റെയ്ഡ് ചെയ്ത് വൻ തട്ടിപ്പ് സംഘത്തെ ഡൽഹിയിൽ നിന്നും വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു.മീഷോ കമ്പനിയുടെ ലക്കി ഡ്രോ  സമ്മാന പദ്ധതിയിൽ XUV കാർ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചു വൈത്തിരി സ്വദേശിയിൽ നിന്നും 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

അഞ്ചംഗ വൻ ഓൺലൈൻ തട്ടിപ്പ് സംഘമാണ് അറസ്റ്റിലായത്. ബീഹാർ ഗയ സ്വദേശിയായ സിന്റു ശർമ്മ (31), തമിഴ്നാട് സേലം സ്വദേശി അമൻ (19), എറണാകുളം സ്വേദേശിയും ഡൽഹിയിൽ സ്ഥിരതമസക്കാരനുമായ അഭിഷേക് (24),പത്തനംതിട്ട സ്വദേശിയും ഡൽഹിയിൽ സ്ഥിരതാമസക്കാരനുമായ  പ്രവീൺ (24) എന്നിവരാണ്  പിടിയിലായത്.

ALSO READ : പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾ തമ്മിൽ തർക്കം; അസം സ്വദേശിക്ക് വെട്ടേറ്റു

ഓൺലൈൻ ഷോപ്പിംഗ് ആപ്പ് ആയ മീഷോ കമ്പനിയിൽ നിന്നും സാധനം വാങ്ങി ഏതാനും ദിവസങ്ങൾക്കകം പരാതിക്കാരന് 15 ലക്ഷം രൂപ സമ്മാനം ലഭിച്ചു എന്ന മെസ്സേജ് ലഭിക്കുകയും തുടർന്ന്  മെസ്സേജിൽ കണ്ട ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച പരാതിക്കാരനോട് രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ. ചെറിയ സംഖ്യ അടക്കാൻ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്.

തുടർന്ന് തട്ടിപ്പ് സംഘം തന്ത്രപൂർവം വിവിധ ഫീസ് ഇനത്തിൽ 12 ലക്ഷത്തോളം  രൂപ വാങ്ങിയെടുക്കുകയും തുടർന്നും വീണ്ടും പണം ആവശ്യപ്പെട്ടപ്പോളാണ് പരാതിക്കാരൻ സൈബർ പോലീസിനെ സമീപിച്ചത്. നിരവധി മാസങ്ങളുടെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് മലയാളികൾ ഉൾപ്പെടെയുള്ള നാലംഗ സംഘത്തെ പോലീസ് പിടികൂടിയത്.

ALSO READ : Crime News: തൃശൂരിൽ സ്വത്തിന് വേണ്ടി അമ്മയെ കൊന്ന മകൾ അച്ഛനേയും കൊല്ലാൻ ശ്രമിച്ചു!

ഡൽഹിയിലെത്തിയ പോലീസ്  കാൾസെന്റർ പ്രവർത്തിക്കുന്ന ഡൽഹിയിലെ പിത്തൻപുര എന്ന ഇടുങ്ങിയ ഗലിയിലെ കെട്ടിടത്തിലെ 7-ാം നിലയിലെ ഓഫീസ് മനസ്സിലാക്കി തുടർന്ന്  തന്ത്രപൂർവം ഓഫീസിന്റെ ഇരുമ്പ് വാതിൽ തുറപ്പിച്ചു ആയുധങ്ങളുമായി  ഇരച്ചു കയറി ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News