വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവാവ് പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.

Written by - Zee Malayalam News Desk | Last Updated : Feb 8, 2023, 10:35 AM IST
  • പഠിക്കുന്ന കാലത്ത് സുഹൃത്തുകളായിരുന്ന ഇവർ പിന്നീട് പ്രണയത്തിലായി.
  • വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവാവ് പെൺകുട്ടിയെ പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു.
  • എന്നാൽ പിന്നീട് വിവാഹം കഴിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പട്ടികജാതി പെൺകുട്ടിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആര്യനാട് സ്വദേശി അനന്തു (23) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. പഠിക്കുന്ന കാലത്ത് സുഹൃത്തുകളായിരുന്ന ഇവർ പിന്നീട് പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവാവ് പെൺകുട്ടിയെ പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു. എന്നാൽ പിന്നീട് വിവാഹം കഴിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന് പെൺകുട്ടി വനിതാ സെല്ലിൽ പരാതി നൽകി. കിളിമാനൂർ പോലീസ് ആര്യനാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം മാന്നാറിൽ പ്രണയം നടിച്ച് പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവൻവണ്ടൂർ വനവാതുക്കര സുജാലയം വീട്ടിൽ അഭിനവ് (ബാലു-19), തഴക്കര കല്ലുമല വലിയത്തു പറമ്പിൽ ഷാജി(49) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ സ്വദേശിയായ പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ അങ്കമാലിയിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. 

Also Read: റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു, പ്രതി പിടിയിൽ

 

സ്കൂളിൽ പഠിക്കുന്ന സമയം മുതലുള്ള പരിചയമാണ് പെൺകുട്ടിയും പ്രതി അഭിനവും തമ്മിൽ. പ്രണയം നടിച്ച് അഭിനവ് പലതവണ പല സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. അതേസമയം പീരുമേട്ടിൽ എത്തിയ പെൺകുട്ടിയെ അങ്കമാലിയിൽ എത്തിച്ചത് പ്രതി ഷാജിയാണ്. എസ്ഐമാരായ അഭിരാം, ശ്രീകുമാർ, ബിന്ദു, സി.പി.ഒമാരായ പ്രദീപ്, സിദ്ധിക്ക് ഉൽ അക്ബർ, പ്രവീൺ, പ്രശാന്ത് ഉണ്ണിത്താൻ, ഹരിപ്രസാദ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News