New Delhi : അധോലോക കുറ്റവാളി ഛോട്ടാ രാജൻ (Chhota Rajan) മരിച്ചെന്ന് വാർത്ത നിഷേധിച്ച് ഡൽഹി എയിംസ് (Delhi AIIMS). ഛോട്ടാ രാജൻ മരിച്ച് വാർത്ത് പുറത്ത് വന്ന് സമൂഹമാധ്യമങ്ങളിൽ ആകെ പുറത്ത് വന്നതിന് പിന്നാലെയാണ് എയിംസിന് ഉദ്ദരിച്ച വാർത്ത് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Underworld don Chhota Rajan is still alive. He is admitted at AIIMS for treatment of #COVID19: AIIMS official
(File photo) pic.twitter.com/gvAgKDuPqC
— ANI (@ANI) May 7, 2021
ഡൽഹി എയിംസിൽ ചികിത്സക്കിടെ മരിക്കുകയായിരുന്നു എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. മരണ വിവിരം തീഹാർ ജെയിൽ ഡിജിപി ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് പ്രതികരിക്കുകയും ചെയ്തു. എന്നാൽ സീ ന്യൂസിന് ലഭിച്ച് വിവരം അനുസരിച്ച് കുപ്രസിദ്ധ കുറ്റവാളിയായ മരിച്ചുയെന്നാണ് ലഭിക്കുന്നത് വിവരം.
ALSO READ : ഛോട്ടാ രാജന് വധഭീഷണി; തിഹാര്‍ ജയിലില്‍ സുരക്ഷ ശക്തമാക്കി
ഏപ്രിൽ 26 നാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2015 ലാണ് ഛോട്ടാ രാജനെ ഇന്തോനേഷ്യയിൽ നിന്നും പിടികൂടിയത്. അന്ന് മുതൽ കനത്ത സുരക്ഷയിൽ തീഹാർ ജയിലിൽ തടവിലായിരുന്നു ഛോട്ടാ രാജൻ.
മുംബൈയിൽ രാജേന്ദ്ര സദാശിവ് നിക്കാൽജിയായി ജനിച്ച ചോട്ട രാജൻ ടിക്കറ്റ് തട്ടിപ്പുകാരനും കള്ളനുമായി ആണ് ക്രിമിനൽ ജീവിതം ആരംഭിച്ചത്. പിന്നീട് ബഡാ രാജൻ എന്ന് കുപ്രസിദ്ധിയാർജിച്ച രാജൻ മഹാദേവ് നായരുടെ കൊള്ള സംഘത്തിൽ ചേർന്നു. 1983 ൽ ബഡാ രാജന്റെ മരണത്തെ തുടർന്ന്, ചോട്ട രാജൻ സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
ALSO READ : വ്യാജ പാസ്പോർട്ട് കേസ്: ഛോട്ടാ രാജന് ഏഴ് വർഷം തടവ് ശിക്ഷ
നിരവധി തവണ രാജനെ പിടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല . അവസാനം ഓസ്‌ട്രേലിയൻ പോലീസിന്റെ സഹായത്തോടെ ബാലിയിൽ വെച്ചാണ് ഛോട്ടാ രാജനെ പിടികൂടിയത്. ഏപ്രിൽ 26ന് കോവിഡ് രോഗബാധിതൻ ആയതിനാൽ വീഡിയോ കോൺഫറൻസ് വഴി രാജനെ കോടതിയിൽ വാദത്തിന് ഹാജരാക്കാൻ കഴിയില്ലെന്ന് സെഷൻസ് കോടതിയെ അറിയിക്കുകയായിരുന്നു.
ALSO READ : ജ്യോതിര്‍മോയ് ഡെ കൊലക്കേസ്: ഛോട്ടാ രാജന് ജീവപര്യന്തം
കൊടും കുറ്റവാളിയായായ ഛോട്ടാ രാജനെ എഴുപതിൽ പരം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മഹാരാഷ്ട്രയിൽ കൊലപാതകം, കവർച്ച, പിടിച്ച്പറി, ഗുണ്ടായിസം തുടങ്ങി നിരവധി കേസുകൾ ചാർജ് ചെയ്താണ് ഛോട്ടാ രാജനെ അറസ്റ്റ് ചെയ്തിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...