മെഹുൽ ചോക്സിയെ വിട്ടുകിട്ടാൻ ശ്രമങ്ങൾ തുടർന്ന് ഇന്ത്യ; ഹേബിയസ് കോർപസ് ഹർജി കോടതി ഇന്ന് പരി​ഗണിക്കും

അനധികൃതമായി രാജ്യത്ത് പ്രവേശിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഡൊമനിക്ക മെഹുൽ ചോക്സിയെ തടവിലാക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 2, 2021, 09:35 AM IST
  • പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് മെഹുൽ ചോക്സി നാടുവിട്ടത്
  • 2018ലാണ് ചോക്സി ആന്റി​ഗ്വയിൽ എത്തിയത്
  • ചോക്സിയുടെ ആന്റി​ഗ്വൻ പൗരത്വം റദ്ദാക്കാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തിയിരുന്നു
  • ഇതിനെ തുടർന്നാണ് ചോക്സി ക്യൂബയിലേക്ക് കടക്കാൻ ശ്രമിച്ചതെന്നാണ് സൂചന
മെഹുൽ ചോക്സിയെ വിട്ടുകിട്ടാൻ ശ്രമങ്ങൾ തുടർന്ന് ഇന്ത്യ; ഹേബിയസ് കോർപസ് ഹർജി  കോടതി ഇന്ന് പരി​ഗണിക്കും

സെന്റ് ജോൺസ്: നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മെഹുൽ ചോക്സി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഡൊമനിക്കൻ കോടതി (Court) ഇന്ന് പരി​ഗണിക്കും. ആന്റി​ഗ്വയിൽ നിന്ന് ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മെഹുൽ ചോക്സി (Mehul Choksi) ഡൊമിനിക്കൻ പൊലീസിന്റെ പിടിയിലായത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് മെഹുൽ ചോക്സി നാടുവിട്ടത്. 2018ലാണ് ചോക്സി ആന്റി​ഗ്വയിൽ എത്തിയത്. ചോക്സിയുടെ ആന്റി​ഗ്വൻ പൗരത്വം റദ്ദാക്കാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ചോക്സി ക്യൂബയിലേക്ക് കടക്കാൻ ശ്രമിച്ചതെന്നാണ് സൂചന. എന്നാൽ ആന്റി​ഗ്വയിലെ ജോളി ഹാർബറിൽ നിന്ന് പൊലീസ് (Police) തന്നെ തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് ചോക്സിയുടെ ആരോപണം.

ALSO READ: Mehul Choksi ഡൊമിനിക്കയിൽ അറസ്റ്റിലാകുന്നത് കാമുകിക്കൊപ്പം കറങ്ങുന്നതിനിടെ : ആന്റിഗ്വ പ്രധാനമന്ത്രി

അനധികൃതമായി രാജ്യത്ത് പ്രവേശിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഡൊമനിക്ക മെഹുൽ ചോക്സിയെ തടവിലാക്കിയിരിക്കുന്നത്. ചോക്സിയെ തിരികെ എത്തിക്കാനുള്ള ദൗത്യസംഘത്തെ ഇന്ത്യ ഡൊമനിക്കയിലേക്ക് അയച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികളിൽ നിന്ന് രണ്ട് ഉദ്യോ​ഗസ്ഥർ വീതവും രണ്ട് സിആർപിഎഫ് (CRPF) കമാന്റോകളുമാണ് സംഘത്തിൽ ഉള്ളത്. അതേസമയം, ചോക്സിയെ ഇന്ത്യക്ക് കൈമാറുന്നത് ജൂൺ രണ്ട് വരെ ഡൊമനിക്കൻ ഹൈക്കോടതി വിലക്കിയിരിക്കുകയാണ്. ചോക്സിയെ നാടുകടത്തുന്നത് സംബന്ധിച്ച ഉത്തരവ് നീട്ടിയതും ഇന്ന് അവസാനിക്കും.

ALSO READ: PNB തട്ടിപ്പ് കേസിലെ പ്രതിയായ വജ്ര വ്യാപാരി മേഹുൽ ചോക്സിയെ ഡൊമിനിക്കയിൽ നിന്ന് പിടികൂടി

ആന്റി​ഗ്വൻ പൗരത്വം ഉള്ളതിനാൽ മെഹുൽ ​ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്താൻ തങ്ങൾക്ക് ആകില്ലെന്ന് ആന്റി​ഗ്വൻ പ്രധാനമന്ത്രി ​ഗാസ്റ്റൺ ബ്രൗൺ അറിയിച്ചിരുന്നു. എന്നാൽ ചോക്സി ഇന്ത്യൻ പൗരനാണെന്നുള്ളതിന് മതിയായ രേഖകൾ കൈവശമുണ്ടെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. ചോക്സി ആന്റി​ഗ്വൻ പൗരത്വം നേടിയെങ്കിലും ഇന്ത്യൻ പൗരത്വം റദ്ദാക്കുന്നതിനുള്ള ഔദ്യോ​ഗിക നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ് ഇന്ത്യയുടെ വാദം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News