തൃശ്ശൂര്‍ തിരൂർ സർവീസ് സഹകരണ ബാങ്കിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. കൊല്ലം കൊട്ടാരക്കര മുട്ടക്കാട്ടിൽ തെക്കേതിൽ വീട്ടിൽ രാജേന്ദ്രന്റെ ഭാര്യ ആനി ആണ് അറസ്റ്റിലായത്. 50 വയസ്സാണ്. വിയ്യൂർ എസ്.എച്ച്.ഒ ബൈജു കെസിയും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരൂർ സ്വദേശിയായ ഓട്ടോ റിക്ഷ തൊഴിലാളി മുഖാന്തിരമാണ് വ്യാജ സ്വർണം ബാങ്കിൽ പണയം വെക്കാൻ ശ്രമിച്ചത്.
സ്വർണം ബാങ്കിൽ പണയം വെക്കാൻ എത്തിയതിനെ തുടർന്ന് സംശയം തോന്നി ബാങ്ക് അധികൃതര്‍ വിയ്യൂര്‍ പോലീസിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു. പോലീസ് അവിടെ എത്തുമ്പോഴേക്കും പ്രതി അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. ഓട്ടോറിക്ഷ തൊഴിലാളികളെ പറഞ്ഞു വിശ്വസിപ്പിച്ച് അവർ മുഖാന്തിരം വ്യാജ സ്വർണം പണയം വെച്ച് കാശ് കൈപ്പറ്റുകയാണ് ഇവരുടെ രീതി.
ALSO READ: വീട്ടിൽ നിന്നും വിളിച്ചിറക്കി; ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു.
സമാന രീതിയിൽ സംസ്ഥാനത്തെ മറ്റു പല സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസുകളുണ്ട്. ഇന്റർനെറ്റ് കോളുകൾ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ഇവരെ സൈബർ സെൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ എസ് ഐ ജോസഫ് കെ ടി, എസ് സി പി ഓ തോമസ് സി പി ഓ മാരായ ശ്രീജിത്ത് ശ്രീധർ, അനിൽകുമാർ പിസി, ജിനി പോൾ എന്നിവരും ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...