Crime| ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ പിന്തുടർന്നു: തടഞ്ഞു നിർത്തി മർദ്ദനം, പ്രതികൾ അറസ്റ്റിൽ

ഇന്നലെ രാത്രി 7.30 ന് നെടുമങ്ങാട് വാളിക്കോട് ജംഗ്ഷനിൽ വച്ചാണ് സംഭവങ്ങളുടെ തുടക്കം

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 03:59 PM IST
  • ബൈക്കിൽ വന്ന ദമ്പതികളെ തടഞ്ഞു നിറുത്തി കൈയേറ്റം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു
  • ഓടി കൂടിയ നാട്ടുക്കാർ ഇവരെ തടഞ്ഞു വയ്ക്കുകയും പോലീസിൽ എല്പിക്കുകയും ചെയ്തു
  • സംഘം മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു
Crime| ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ  പിന്തുടർന്നു: തടഞ്ഞു നിർത്തി മർദ്ദനം, പ്രതികൾ അറസ്റ്റിൽ

നെടുമങ്ങാട്: ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ ഓട്ടോയിൽ പിന്തുടർന്ന് തടഞ്ഞു നിർത്തി മർദ്ദിച്ച സംഭവത്തിൽ സഹോദരങ്ങൾ ഉൾപ്പടെ നാല് പേരെ നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തു.

കരകുളം മുളമുക്ക് ചെക്കക്കോണം വട്ടവിള ലക്ഷം വീട് കോളനി സ്വദേശികളും  സഹോദരങ്ങളുമായ ഷെഫീഖ് (30) , ഷെമീർ (32) , നെടുമങ്ങാട് അരശുപറമ്പ് കൂന്നത്ത് പ്ലാവിള വീട്ടിൽ ലാലു (49) , നെടുമങ്ങാട് അരശു പറമ്പ് എലിക്കോട്ട്കോണം സ്വദേശി മധു (50) എന്നിവരെയാണ് നാട്ടുക്കാർ പിടികൂടി പോലീസിൽ ഏല്പിച്ചത്.

ഇന്നലെ രാത്രി 7.30 ന് നെടുമങ്ങാട് വാളിക്കോട് ജംഗ്ഷനിൽ വച്ചാണ് സംഭവങ്ങളുടെ തുടക്കം. ദമ്പതികൾ സഞ്ചരിച്ച ബൈക്കും ഓട്ടോയും തമ്മിൽ തട്ടുകയും തുടർന്ന് അവിടെ വച്ച് വാക്കേറ്റം ഉണ്ടാകുകയുമായിരുന്നു.നാട്ടുകാരും അവിടെ ഉണ്ടായിരുന്ന ട്രാഫിക്ക്  പോലീസും ചേർന്ന് തർക്കം പരിഹരിച്ച് ഇരുകുട്ടരെയും  പറഞ്ഞു വിട്ടു.എന്നാൽ  ഓട്ടോയിലെ സംഘം കുറച്ച് ദൂരം സഞ്ചരിച്ച്  റോഡിൽ കാത്തു  നിൽക്കുകയായിരുന്നു. 

തുടർന്ന് ബൈക്കിൽ വന്ന ദമ്പതികളെ തടഞ്ഞു നിറുത്തി കൈയേറ്റം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു.  ഇതു കണ്ട് ഓടി കൂടിയ നാട്ടുക്കാർ ഇവരെ തടഞ്ഞു വയ്ക്കുകയും പോലീസിൽ എല്പിക്കുകയും ചെയ്തു. സംഘം മദ്യപിച്ചിരുന്നതായി പോലീസ്  പറയുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News