സാമ്പത്തിക തട്ടിപ്പ് കേസിൽ Leena Maria Paul അറസ്റ്റിൽ

ചെന്നൈ സ്വദേശി Sukesh Chandrashekhar ഉൾപ്പെട്ട 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ലീനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 5, 2021, 07:15 PM IST
  • തിഹാർ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്നു ലീന മരിയ പോൾ.
  • സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയ പോളിനെ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാ​ഗം അറസ്റ്റ് ചെയ്തു.
  • കേസുമായി ബന്ധപ്പെട്ട് ലീനയെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
സാമ്പത്തിക തട്ടിപ്പ് കേസിൽ Leena Maria Paul അറസ്റ്റിൽ

ന്യൂഡൽഹി∙ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് (Financial Fraud) കേസിൽ നടി ലീന മരിയ പോളിനെ (Leena Maria Paul) ഡൽഹി പോലീസിന്റെ (Delhi Police) സാമ്പത്തിക കുറ്റകൃത്യ വിഭാ​ഗം (Economic Offences Wing) അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖർ (Sukesh Chandrashekhar) ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ലീനയെ അറസ്റ്റ് (Arrest) ചെയ്തിരിക്കുന്നത്. 

തിഹാർ ജയിലിൽ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്നു മലയാളി നടി ലീന മരിയ പോൾ. തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലീനയെ ചോദ്യം ചെയ്തിരുന്നു. ലീന സെക്രട്ടറിയാണെന്നാണ് സുകേഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽനിന്നു 19 കോടി രൂപയും വസ്‌ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013 മേയിൽ ലീനയും സുകേഷും അറസ്റ്റിലായിരുന്നു.

Also Read: സാമ്പത്തിക തട്ടിപ്പ് കേസിൽ ലീന മരിയ പോളിനെ ED ചോദ്യം ചെയ്തു

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയിൽ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടത്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 

Also Read: Beauty parlor firing case: പൊലീസിനും നടി ലീന മരിയ പോളിനും എതിരെ ഭീഷണി സന്ദേശം അയച്ച് കൊച്ചി ബ്യൂട്ടിപാർലർ കേസിലെ പ്രതി നിസാം

എന്നാൽ തട്ടിപ്പ് തിരിച്ചറിഞ്ഞ ശിവേന്ദറിന്റെ ഭാര്യ അഥിതി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സുകേശും 6 കൂട്ടാളികളും അറസ്റ്റിലായി. കേസ് പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. തുടര്‍ന്ന് സുകേഷിന്റെ ചെന്നൈയിലെ ബംഗ്ലാവിൽ ഇഡി നടത്തിയ റെയ്ഡിൽ ആഡംബര കാറുകളും പണവും പിടിച്ചെടുത്തു. 10 ആഡംബര കാറുകളാണ് പിടിച്ചെടുത്തത്. റെയ്ഡ് നടക്കുമ്പോള്‍ നടി ലീന മരിയ പോളും ബംഗ്ലാവിലുണ്ടായിരുന്നു. ഇവരെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു.

Also Read: Suvendu Adhikari: സുരക്ഷ ഉദ്യോ​ഗസ്ഥന്റെ മരണം, സുവേന്ദു അധികാരിക്ക് നോട്ടീസ്

അധോലോക നായകന്‍ രവി പൂജാരിയുടെ (Ravi Pujari) സംഘത്തില്‍പെട്ടവര്‍ ലീനയുടെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ (Beauty Parlour) വെടിവെയ്പ്പ് നടത്തിയത് സംബന്ധിച്ച അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഈ ബ്യൂട്ടി പാര്‍ലറില്‍  സിബിഐ റെയ്ഡ് നടത്തിയിരുന്നു. സുകേഷ് തിഹാറിലായതിന് (Tihar) ശേഷമാണ് ലീന കടവന്ത്രയിൽ (Kadavantra) ബ്യൂട്ടി പാര്‍ലർ ആരംഭിച്ചത്. അണ്ണാഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടില നിലനിർത്താൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തിൽ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്. റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര എന്നീ സിനിമകളിൽ ലീന അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News