Kodiyathur Moral Gang Attack: കൊടിയത്തൂർ സദാചാര ഗുണ്ടാ ആക്രമണം: മുഖ്യപ്രതി ഗുജറാത്തിൽ അറസ്റ്റിൽ

Crime News: യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചാത്തമംഗലം പാഴൂർ സ്വദേശി ആബിദിന് നേരേ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്.

Last Updated : Aug 13, 2024, 10:55 PM IST
  • കൊടിയത്തരിലെ സദാചാര ഗുണ്ടാ ആക്രമണത്തിലെ മുഖ്യപ്രതി അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ
  • കേസിലെ പ്രധാന പ്രതിയായ റഫീഖ് കാരിപ്പറമ്പാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പിടിവീണത്
Kodiyathur Moral Gang Attack: കൊടിയത്തൂർ സദാചാര ഗുണ്ടാ ആക്രമണം: മുഖ്യപ്രതി ഗുജറാത്തിൽ അറസ്റ്റിൽ

കോഴിക്കോട്: കൊടിയത്തരിലെ സദാചാര ഗുണ്ടാ ആക്രമണത്തിലെ മുഖ്യപ്രതി അഹമ്മദാബാദ് വിമാനത്താവളത്തിൽ  പിടിയിലായതായി റിപ്പോർട്ട്. കേസിലെ പ്രധാന പ്രതിയായ റഫീഖ് കാരിപ്പറമ്പാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പിടിവീണത്.  

Also Read: പതിനഞ്ചുകാരനെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 86 വർഷം കഠിന തടവും, 2 ലക്ഷം രുപ പിഴയും

ഇയാളെ മുക്കം പോലീസിന് കൈമാറുമെന്നാണ് റിപ്പോർട്ട്. യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചാത്തമംഗലം പാഴൂർ സ്വദേശി ആബിദിന് നേരേ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആബിദ് നിലവിൽ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...

സംഭവം നടന്നത് ശനിയാഴ്ചയാണ്.   രണ്ട് കാറുകളിലായി എത്തിയ അക്രമി സംഘം ആദ്യം യുവതിയെ കാറിലേക്ക് ബലമായി പിടിച്ചുകയറ്റുകയും പിന്നാലെ സ്ഥാപനത്തിൽ ഉണ്ടായിരുന്ന ആബിദിനെ ബലമായി പിടിച്ചിറക്കി മറ്റൊരു കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് കാറിൽ വെച്ചും അജ്ഞാത കേന്ദ്രത്തിൽ വെച്ചും ഇവർ ആബിദിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ തലയോട്ടിക്ക് പൊട്ടലുണ്ടായെന്നും വാരിയെല്ലിനടക്കം പരിക്കുണ്ടെന്നും ആബിദിന്റെ ബന്ധുക്കൾ  പറഞ്ഞു.

Also Read: എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പുത്തൻ അപ്‌ഡേറ്റ്, ശമ്പളം, അലവൻസുകളിൽ എത്ര വർദ്ധവുണ്ടാകും, അറിയാം...

 

ഈ സദാചാര ആക്രമണത്തിന് പിന്നിൽ യുവതിയുടെ ബന്ധുക്കളാണെന്നാണ് പറയുന്നത്. സംഭവത്തെ തുടർന്ന് ആബിദ് നൽകിയ പരാതിയിൽ വധശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരം അഞ്ചുപേർക്കെതിരേ മുക്കം പോലീസ് കേസെടുത്തിട്ടുണ്ട്രുന്നു. ഇതിലെ മുഖ്യപ്രതിയാണ് അഹമ്മദാബാദിൽ വച്ച് പിടിയിലായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News