കൊച്ചി: പെരുമ്പാവൂരിൽ വ്യാജ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ അതിഥി തൊഴിലാളി പിടിയിൽ. ബംഗാൾ മൂർഷിദാബാദ് സ്വദേശി സബീർ ഇസ്ലാം (34) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. നിരവധി അതിഥി തൊഴിലാളികൾ ഇയാളുടെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്നു.
ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയിൽ നിന്ന് ഇയാൾ ആയിരം രൂപ ഫീസ് വാങ്ങി. തുടർന്ന് മരുന്ന് നൽകുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. ഡ്രിപ്പ് നൽകിയതിന് പിന്നാലെ യുവതി ബോധരഹിതയായി. ഇതോടെയാണ് വ്യാജ ഡോക്ടറെ സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്.
ALSO READ: Rat Fever : സംസ്ഥാനത്ത് എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് സിറിഞ്ച്, സ്റ്റെതസ്കോപ്പ്, സിറിഞ്ചുകൾ, ഗുളികകൾ, ബിപി അപ്പാരറ്റസ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു. റൂറൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...