Crime News: തൃശൂരിൽ അച്ഛനെയും മകനെയും അയൽവാസി കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

Crime News: വേലപ്പൻ 2008 ൽ ചേർപ്പ് ഗവൺമെന്റ് ആശുപത്രിൽ വച്ച് ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികൂടിയാണ്.

Written by - Zee Malayalam News Desk | Last Updated : Nov 29, 2022, 08:29 AM IST
  • തൃശൂരിൽ അച്ഛനെയും മകനെയും അയൽവാസി കുത്തിക്കൊന്നു
  • അയൽവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
Crime News: തൃശൂരിൽ അച്ഛനെയും മകനെയും അയൽവാസി കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

തൃശൂ‍ർ: Crime News: വാക്കുതർക്കത്തെ തുടർന്ന് തൃശൂരിൽ അച്ഛനേയും മകനേയും അയൽവാസി കുത്തിക്കൊന്നു. സംഭവം നടന്നത് തൃശൂർ ചേർപ്പ് പല്ലിശേരിയിലാണ്.  പല്ലിശേരി പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ മകൻ ജിതിൻ കുമാർ എന്നിവരാണ് അയൽവാസിയുടെ കുത്തേറ്റ് മരിച്ചത്.  സംഭവം നടന്നത് രാത്രി പത്തരയോടെയായിരുന്നു. അയൽവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Also Read: വിൽക്കാൻ കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവിനെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും പിടികൂടി

അയൽവാസിയായ വേലപ്പനുമായി ഉണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്കെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തർക്കം മൂത്തതിനെ തുടർന്ന് കത്തിയുമായി എത്തിയ വേലപ്പൻ അച്ഛനെയും മകനെയും കുത്തി കൊല്ലുകയായിരുന്നു. ഇരുവരെയും ഉടൻതന്നെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ ചേർപ്പ് പൊലീസ് പിടികൂടിയിട്ടുണ്ട്.  ചേർപ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രതിയായ വേലപ്പൻ.  ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാരനായ ജിതിന്‍ വഴിയില്‍ കാറ് നിര്‍ത്തി അതില്‍ സ്പീക്കര്‍ ഘടിപ്പിച്ചു കൊണ്ടിരുന്നപ്പോൾ അതുവഴി മദ്യപിച്ചു വന്ന വേലപ്പൻ ഇതിനെ ചോദ്യം ചെയ്യുകയും ഇതിനെ ചൊല്ലി വാക്ക് തർക്കവുമുണ്ടായി. തുടർന്ന് വീട്ടിൽ പോയി കത്തിയുമായി വന്ന വേലപ്പൻ രണ്ടുപേരെയും കുത്തുകയായിരുന്നു. വേലപ്പൻ 2008 ൽ ചേർപ്പ് ഗവൺമെന്റ് ആശുപത്രിൽ വച്ച് ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികൂടിയാണ്. 

Also Read: Gujarat Assembly Election 2022: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് 2022: ഒന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

മദ്യലഹരിയിൽ ഹോട്ടലിൽ ആക്രമണം നടത്തി; കിളിമാനൂരിൽ മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം : മദ്യപിച്ച്  കിളിമാനൂരിൽ ഹോട്ടലിൽ കയറി അക്രമം നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പഴയകുന്നുമ്മേൽ വട്ടപ്പാറ ചരുവിള പുത്തൻവീട്ടിൽ അമൽ(20),  കിളിമാനൂർ ചൂട്ടയിൽ കാവുങ്കൽ വീട്ടിൽ ശ്രീക്കുട്ടൻ(22), കിളിമാനൂർ മലയാമഠം മണ്ഡപകുന്ന് അനിതാ ഭവനിൽ മകൻ ഹരിഹരൻ (22) എന്നിവരെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന മൂന്ന് പേർ പിന്നീട് കട ഉടമയെയും ജീവനക്കാരെയും മർദ്ദിക്കുകയായിരുന്നു 

Also Read: Most Luckiest Zodiac Sign 2023: 2023 ൽ മിന്നിത്തിളങ്ങുന്ന ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയണ്ടേ? 

കിളിമാനൂർ ഇരട്ടച്ചിറയിഷ 'നമ്മുടെ കട തട്ടുകട' എന്ന പേരിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ മൂന്ന് പേർ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്ത ഹോട്ടൽ നടത്തിപ്പുകാരനെയും ജോലിക്കാരെയും ആക്രമിച്ച് മാരകമായി മുറിവേൽപ്പിച്ചു. തുടർന്ന് കടയിലെ നാശനഷ്ടങ്ങൾ ഉണ്ടാക്കി കടന്നു കളയുകയായിരുന്നു. പ്രതികളുടെ ആക്രമണത്തിൽ കട ഉടമയായ കിളിമാനൂർ പോങ്ങനാട് വിനിത ഭവനിൽ വിനോദിനും രണ്ട് തൊഴിലാളികൾക്കും ഗുരുതരമായ പരിക്കേറ്റു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

More Stories

Trending News