Crime: ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നേരെ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ആക്രമണം; കേസ് എടുക്കുന്നില്ലെന്ന് പരാതി

Crime news:  മുറിച്ചിട്ടിരുന്ന മരം പരിശോധിക്കാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെയാണ് സിപിഎം നേതാവിൻ്റെ നേതൃത്വത്തിൽ ആക്രമണം ഉണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Jun 6, 2024, 08:19 PM IST
  • വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അടക്കം സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നാണ് പരാതി.
  • കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെയാണ് ആക്രമിച്ചത്.
  • സിപിഎം പ്രാദേശിക നേതാവ് ജേക്കബ് വളയം പള്ളിയുടെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം.
Crime: ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നേരെ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ആക്രമണം; കേസ് എടുക്കുന്നില്ലെന്ന് പരാതി

പത്തനംതിട്ട: മുറിച്ചിട്ടിരുന്ന മരം പരിശോധിക്കാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം നേതാവിൻ്റെ നേതൃത്വത്തിൽ ആക്രമണം. പത്തനംതിട്ട കൊച്ചുകോയിക്കൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വനിതാ ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്തെന്നും പരാതി നൽകിയിട്ടും ചിറ്റാർ പോലീസിന് കേസെടുക്കാൻ വിമുഖതയെന്നുമാണ് പരാതി. 

പത്തനംതിട്ട കൊച്ചുകോയിക്കലിൽ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അടക്കം സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെയാണ് തടി പരിശോധിക്കാൻ എത്തിയപ്പോൾ ആക്രമിച്ചത്. സിപിഎം പ്രാദേശിക നേതാവ് ജേക്കബ് വളയം പള്ളിയുടെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം.

ALSO READ: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സെക്ഷൻ ഓഫിസർ സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമ്മു ഉദയൻ എന്നിവർക്കാണ് കാര്യമായ മർദ്ദനമേറ്റത്. അക്രമ ദൃശ്യങ്ങൾ പകർത്തിയ ഫോൺ പിടിച്ചു വാങ്ങാനായി കൈ പിടിച്ചു തിരിച്ചു എന്നും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ അടക്കം നൽകിയിട്ടും ചിറ്റാർ പോലീസ് കേസെടുക്കുന്നില്ലെന്ന ​ഗുരുതര ആരോപണവുമുണ്ട്. സമാനമായ ആക്രമണങ്ങൾ കാരണം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News