തൊടുപുഴ: ജെസ്ന കൈയെത്തും ദൂരത്ത് എത്തിയെന്നാണ് കരുതിയിരുന്നതെന്ന് മുൻ ക്രൈംബ്രാഞ്ച് മേധാവിയും റിട്ടയർഡ് ഡിജിപിയുമായിരുന്ന ടോമിൻ ജെ തച്ചങ്കരി. ജെസ്ന തിരോധാന കേസ് സിബിഐ അവസാനിപ്പിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സി ബി ഐ യെ കുറ്റം പറയാൻ കഴിയില്ലെന്നും സി ബി ഐ എന്നെങ്കിലും ജസ്നയെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പല യൂണിറ്റുകൾ മാറി മാറി കേസ് അന്വേഷിച്ചു. ക്രൈംബ്രാഞ്ചിന് പല ലീഡുകളും കിട്ടിയിരുന്നു. അത്തരത്തിൽ ജെസ്ന പോയ വഴിയിലൂടെയുള്ള അന്വേഷണത്തിൽ തമിഴ്നാട്ടിലേക്ക് വരെ എത്തി. എന്നാൽ കോവിഡ് തിരിച്ചടിയായി മാറി.
സിബിഐ കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വം മാത്രം. ഇത് ഒരു വെല്ലുവിളിയായി അവശേഷിക്കുമെന്നും ജസ്ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് താൻ ഇപ്പോൾ പറയുന്നില്ലെന്നും തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.
2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്ന ജസ്ന മരിയയെ കാണാതാകുന്നത്. ജസ്ന കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നും പറഞ്ഞ് പോയ ജസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. ആദ്യം ലോക്കൽ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കേസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
പ്രതിഷേധങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരുന്നു. ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം വരെ ഡിജിപി പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.