Crime News: മൂന്നാറിൽ ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ വൈകിയെന്ന് ആരോപിച്ച് ആക്രമണം; 4 പേർ അറസ്റ്റിൽ

Crime News: മൂന്നാര്‍ ന്യൂ കോളനി സ്വദേശികളായ എസ് ജോണ്‍ പീറ്റര്‍, ജെ തോമസ്, ആര്‍ ചിന്നപ്പ രാജ്, ആര്‍ മണികണ്ഠന്‍ എന്നിവരാണ് അറസ്റ്റിലായത്

Written by - Zee Malayalam News Desk | Last Updated : Nov 7, 2022, 08:39 AM IST
  • മൂന്നാറിൽ ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ വൈകി
  • ഹോട്ടല്‍ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച നാലുപേർ അറസ്റ്റിൽ
Crime News: മൂന്നാറിൽ ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ വൈകിയെന്ന് ആരോപിച്ച് ആക്രമണം; 4 പേർ അറസ്റ്റിൽ

മൂന്നാര്‍: Crime News: ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാന്‍ വൈകിയെന്നാരോപിച്ച്  ഹോട്ടല്‍ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ നാല് യുവാക്കൾ അറസ്റ്റിൽ.  മൂന്നാര്‍ ന്യൂ കോളനി സ്വദേശികളായ എസ് ജോണ്‍ പീറ്റര്‍, ജെ തോമസ്, ആര്‍ ചിന്നപ്പ രാജ്, ആര്‍ മണികണ്ഠന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇനി ഒരാളെക്കൂടി അറസ്റ്റു ചെയ്യാനുണ്ടെന്നും അയാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

Also Read: 4 പേരെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത് 16കാരൻ

ശനിയാഴ്ച രാത്രി ഇക്കാനഗറിലെ സാഗര്‍ എന്ന ഹോട്ടലിലായിരുന്നു സംഭവം നടന്നത്. ഹോട്ടലിലെത്തിയ മണികണ്ഠന്‍ ഫ്രൈഡ് റൈസ് ഓര്‍ഡര്‍ ചെയ്യുകയും ഇത് ലഭിക്കാന്‍ വൈകിയതോടെ തര്‍ക്കമുണ്ടാകുകയുമായിരുന്നു.  ഈ സമയം ഹോട്ടലിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കാണ് ആദ്യം ഭക്ഷണം നല്‍കിയതെന്ന് ആരോപിച്ച് മണികണ്ഠന്‍ പുറത്തിറങ്ങി സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം അകത്തുകയറി ഹോട്ടലുടമ പ്രശാന്തിനെയും കുടുംബത്തെയും കത്തികൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

Also Read: മീൻ കാണിച്ച് നദിയിലെ മറ്റ് ജീവികളെ ആകർഷിക്കാൻ ശ്രമിച്ച് യുവാവ്, പക്ഷെ വന്നതോ..! വീഡിയോ വൈറൽ

Delhi Air Quality: ഡൽഹി വായുമലിനീകരണം: നിലവാരം മെച്ചപ്പെട്ടു; നിയന്തണങ്ങളിൽ മാറ്റം വന്നേക്കും  

ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വായു ഗുണനിലവാരത്തിന്റെ നിലമെച്ചപ്പെട്ടു.  ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മാറ്റി. എയർ ക്വാളിറ്റി മാനേജ്‌മെന്റ് സംബന്ധിച്ച കേന്ദ്ര പാനലാണ് വായുഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടതോടെ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) ഡൽഹിയിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) ലെവൽ 4 ചുമത്താനുള്ള തീരുമാനം അസാധുവാക്കിയിട്ടുണ്ട്.  പകരം ലെവൽ 3ന് കീഴിലുള്ള നിയന്ത്രണങ്ങൾ ഈ മേഖലയിൽ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

ഡൽഹിയുടെ നിലവിലെ AQI ലെവൽ ഏകദേശം 339 ആയതിനാൽ, GRAP സ്‌റ്റേജ് 4 പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതില്ല. AQI 450ന് മുകളിൽ ആണെങ്കിലാണ് സ്‌റ്റേജ് 4 നടപടികൾ സ്വീകരിക്കേണ്ടത്. നിലവിൽ ഇവിടെ വായുഗുണ നിലവാരം നിലനിർത്താനുള്ള സാധ്യതയുണ്ട്. ഐഎംഡി/ഐഐടിഎം പ്രവചനം കുത്തനെയുള്ള തകർച്ചയെ സൂചിപ്പിക്കുന്നില്ലയെന്നും പാനൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News