GPS വില്ലനായി, ഭര്‍ത്താവിനെ കാമുകിക്കൊപ്പം പിടികൂടി ഭാര്യ...!!

ഭര്‍ത്താവിന്‍റെ കള്ളത്തരം തൊണ്ടിയോടെ പിടികൂടി ഭാര്യ...  സഹായിച്ചത് GPS...!! മഹാരാഷ്ട്രയിലാണ്  സംഭവം. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2022, 07:09 PM IST
  • കഴിഞ്ഞ നവംബറിലാണ് യുവതി ഭര്‍ത്താവിന്‍റെ കാറില്‍ GPS ട്രാക്കർ ഘടിപ്പിച്ചത്.
  • അനേഷണത്തില്‍ ഭാര്യയുടെ ആധാർ കാർഡ് ഉപയോഗിച്ച് ഭർത്താവ് മറ്റൊരു സ്ത്രീയുമായി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തതായിതെളിഞ്ഞു.....!!
  • ഒരേസമയം, രണ്ട് ഷോക്ക് ഏറ്റതോടെ ഭാര്യ പോലീസില്‍ പരാതി നല്‍കി.
GPS വില്ലനായി, ഭര്‍ത്താവിനെ കാമുകിക്കൊപ്പം പിടികൂടി ഭാര്യ...!!

Pune: ഭര്‍ത്താവിന്‍റെ കള്ളത്തരം തൊണ്ടിയോടെ പിടികൂടി ഭാര്യ...  സഹായിച്ചത് GPS...!! മഹാരാഷ്ട്രയിലാണ്  സംഭവം. 

പരാതിക്കാരിയായ യുവതി  ഭർത്താവിന്‍റെ കാറിൽ  GPS ട്രാക്കർ  ഘടിപ്പിച്ചിരുന്നു. ഈ വിവരം ഭര്‍ത്താവിന്  അറിയില്ലായിരുന്നു.  തുടര്‍ന്നാണ് ഭര്‍ത്താവിന്‍റെ വഞ്ചന അവര്‍  കണ്ടെത്തിയതും പോലീസില്‍ പരാതി  നല്‍കിയതും,

കഴിഞ്ഞ നവംബറിലാണ് യുവതി ഭര്‍ത്താവിന്‍റെ കാറില്‍  GPS ട്രാക്കർ  ഘടിപ്പിച്ചത്.  അടുത്തിടെ  ബെംഗളൂരുവിലേയ്ക്ക് ബിസിനസ് ട്രിപ്പ് എന്ന് പറഞ്ഞ് ഭര്‍ത്താവ് പോയത് കാമുകിയ്ക്കൊപ്പം പൂനെയിലെയ്ക്കായിരുന്നു.  ബുദ്ധിമതിയായ ഭാര്യ  കാര്‍ എവിടെയെന്ന് പരിശോധിച്ചപ്പോള്‍ വണ്ടി പൂനെയിലാണെന്ന് കണ്ടെത്തി. 

Also Read: Viral Video: കരടിയുടെ മുന്നിലേയ്ക്ക് സ്വന്തം കുഞ്ഞിനെ എറിഞ്ഞ് യുവതി, പിന്നീട് സംഭവിച്ചത് അത്ഭുതം മാത്രം..!! വീഡിയോ കണ്ട് ഞെട്ടി ലോകം

തുടര്‍ന്ന് GPS നല്‍കിയ ലൊക്കേഷന്‍ അനുസരിച്ച് ഭര്‍ത്താവ് തങ്ങിയിരുന്ന ഹോട്ടലുമായി ബന്ധപ്പെട്ടപ്പോഴാണ് മറ്റൊരു കഥ കൂടി പുറത്തു വന്നത്.  പരാതിക്കാരി ഹോട്ടലുമായി ബന്ധപ്പെട്ടപ്പോൾ, ഭർത്താവ്  "ഭാര്യയുമായി"  ചെക്ക് ഇൻ ചെയ്തതായി ജീവനക്കാർ അറിയിച്ചു....!!    
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍  മറ്റൊരു സത്യം കൂടി പുറത്തുവന്നു.  ഭര്‍ത്താവ് കാമുകിയ്ക്കൊപ്പമായിരുന്നു ഹോട്ടലില്‍ തങ്ങിയിരുന്നത്. മാത്രമല്ല, ഹോട്ടലില്‍ മുറിയെടുക്കാനായി ഉപയോഗിച്ചത് ഭാര്യയുടെ ആധാര്‍ കാര്‍ഡും....!!   

Also Read: Viral Video: പക്ഷിക്കൂട് ആക്രമിക്കാൻ ശ്രമിച്ച പാമ്പിന് കിട്ടി മുട്ടൻ പണി..!

അനേഷണത്തില്‍ ഭാര്യയുടെ   ആധാർ കാർഡ് ഉപയോഗിച്ച് ഭർത്താവ് മറ്റൊരു സ്ത്രീയുമായി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തതായിതെളിഞ്ഞു.....!!  ഒരേസമയം,  രണ്ട് ഷോക്ക് ഏറ്റതോടെ ഭാര്യ പോലീസില്‍  പരാതി നല്‍കി.  

പൂനെയിലെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാനായി ഭാര്യയുടെ ആധാർ കാർഡ് ഉപയോഗിച്ചതിന് 41 കാരനും കാമുകിക്കും എതിരെ വിചിത്രമായ വഞ്ചന കേസിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.  കഴിഞ്ഞ  ചൊവ്വാഴ്ച ഹിഞ്ജേവാഡി പോലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാൾ ഗുജറാത്ത് സ്വദേശിയായ വ്യവസായിയാണെന്നും ഭാര്യ അതേ കമ്പനിയിൽ ഡയറക്ടറാണെന്നും പോലീസ് പറഞ്ഞു. 
 ഒളിവിലുള്ള പുരുഷനും കാമുകിയ്ക്കുമെതിരെ ഐപിസി സെക്ഷൻ 419 (വഞ്ചന) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോലീസ്  പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News