Crime News: ഇടുക്കിയിൽ ​ഗൃ​ഹനാഥൻ വെടിയേറ്റ് മരിച്ചതിന് പിന്നിൽ നായാട്ടു സംഘം; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

Arrest: മാവടി സ്വദേശികളായ തകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നായാട്ട് സംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് വിവരം.

Written by - Zee Malayalam News Desk | Last Updated : Aug 18, 2023, 09:46 AM IST
  • കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് മാവടി സ്വദേശി പ്ലാക്കൽ സണ്ണി മുറിയിൽ വച്ച് വെടിയേറ്റ് മരിച്ചത്
  • വീടിന് പുറത്ത് നിന്ന് നാടൻ തോക്ക് ഉപയോഗിച്ച് വെടിവച്ചതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു
Crime News: ഇടുക്കിയിൽ ​ഗൃ​ഹനാഥൻ വെടിയേറ്റ് മരിച്ചതിന് പിന്നിൽ നായാട്ടു സംഘം; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ഇടുക്കി: നെടുങ്കണ്ടത്ത് വീടിനുള്ളില്‍ മുറിയിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. മാവടി സ്വദേശികളായ തകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നായാട്ട് സംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് വിവരം.

പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് മാവടി സ്വദേശി പ്ലാക്കൽ സണ്ണി മുറിയിൽ വച്ച് വെടിയേറ്റ് മരിച്ചത്. വീടിന് പുറത്ത് നിന്ന് നാടൻ തോക്ക് ഉപയോഗിച്ച് വെടിവച്ചതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 50 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

ALSO READ: Crime News: ഇടുക്കിയിൽ ​ഗൃഹനാഥനെ വെടിവെച്ചുകൊന്നതെന്ന് പോലീസ്; ഉപയോ​ഗിച്ചത് നാടൻ തോക്ക്, വെടിയുതിർത്തത് വീടിന് വെളിയിൽ നിന്ന്

ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സണ്ണി വെടിയേറ്റ് മരിച്ചത്. അടുത്ത മുറിയില്‍ കിടക്കുകയായിരുന്ന ഭാര്യ സിനി വെടിയൊച്ച കേട്ട് മുറിയിലെത്തി നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാര്‍ന്ന നിലയിലാണ് സണ്ണിയെ കണ്ടത്. മൃതദേഹ പരിശോധനയിൽ നിന്നും നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹ ഭാഗം കണ്ടെത്തി. നെറ്റിയിൽ തറച്ച നിലയിലാണ് ലോഹ ഭാ​ഗം കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ സണ്ണി കിടന്നുറങ്ങിയ കട്ടിലിന് അഭിമുഖമായുള്ള അടുക്കള വാതിലിൽ നിന്ന് തറച്ചു കയറിയ നിലയിൽ അഞ്ച് തിരകൾ കണ്ടെത്തി. ഇതോടെയാണ് പുറത്തു നിന്നാണ് വെടിയുതിർത്തതെന്ന നി​ഗമനത്തിൽ പോലീസ് എത്തിയത്. വാതിലിന് പുറത്ത് നിന്ന് തുടർച്ചയായി വെടിയുതിർത്തതിനാൽ സംഭവം കൊലപാതകമാണെന്ന് പോലീസ് നി​ഗമനത്തിലെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News