പ്രണയം നടിച്ച് പെൺകുട്ടിയുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ഒഡീഷ സ്വദേശിയെ മൂന്നാർ പോലീസ് പിടികൂടിയത് സാഹസികമായി

Migrant Workers Crime : സ്വദേശമായ ഒഡീഷയിലേക്ക് മുങ്ങിയ പ്രതിയെ അവിടെ ചെന്നാണ് മൂന്നാർ പോലീസ് സംഘം സാഹസികമായി പിടികൂടിയത്  

Written by - Zee Malayalam News Desk | Last Updated : May 10, 2023, 04:48 PM IST
  • മൂന്നാർ സ്വദേശിനിയായ വിദ്യാർഥിനിയുടെ വീഡിയോയാണ് പ്രതി ചിത്രീകരിച്ച സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്
  • ചിത്രീകരിച്ച വീഡിയോ കാണിച്ച് പ്രതി പെൺകുട്ടിയോട് പണം ആവശ്യപ്പെട്ടു
  • പ്രതിയുടെ സ്വദേശമായ ഒഡീഷയിൽ നിന്നുമാണ് പോലീസ് രാജ്കുമാറിനെ പിടികൂടിയത്
പ്രണയം നടിച്ച് പെൺകുട്ടിയുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ഒഡീഷ സ്വദേശിയെ മൂന്നാർ പോലീസ് പിടികൂടിയത് സാഹസികമായി

മൂന്നാർ : പ്രണയം നടിച്ച് പെൺകുട്ടിയുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയായ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി രാജ്കുമാർ നായികിനെയാണ് മൂന്നാർ പോലീസ് പിടികൂടിയത്. സ്വദേശത്ത് ഒളിവിലായിരുന്ന പ്രതിയെ ഒഡീഷയിലെത്തി അന്വേഷണ സംഘം സാഹസികമായി പിടികൂടുകയായിരുന്നു.

2018ലാണ് ഒഡീഷയിലെ സിദ്ദാറിൽ നിന്നും തൊഴിൽ തേടി രാജ്കുമാർ മൂന്നാറിലെ മാങ്കുളത്ത് എത്തുന്നത്. തൊഴിൽ ചെയ്യുന്നതിന്റെ സമീപത്തുള്ള വിദ്യാർഥിനിയുമായി പ്രതി പ്രണയത്തിലാകുകയും തുടർന്ന് പെൺകുട്ടിയുടെ അശ്ലീല വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ സമ്മതമില്ലാതെ ചിത്രീകരിച്ച ദൃശ്യങ്ങൾ കാട്ടി പ്രതി വിദ്യാർഥിനിയെ ഭീഷിണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പെൺകുട്ടി വഴങ്ങാതെ വന്നപ്പോഴാണ് പ്രതി അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

ALSO READ : തൃശൂർ നഗരത്തിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണ്മാനില്ല

സംഭവത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ പ്രതി പെൺകുട്ടി ഫോണിൽ വിളിച്ച ഭീഷിണിപ്പെടുത്തുന്നത തുടർന്ന്. ശേഷം പെൺകുട്ടി ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതെ തുടർന്നാണ് പ്രതി പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. പിന്നാലെ പെൺകുട്ടി പോലീസിൽ പരാതി നൽകി

ഐടി ആക്ട്, ഐപിസി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് രാജ്കുമാറിനെ മൂന്നാറിലെത്തി പിടികൂടുകയായിരുന്നു. മൂന്നാറിൽ നിന്നും കാറിൽ സഞ്ചരിച്ച് ഒഡീഷയിൽ എത്തിയ പോലീസ് പ്രതിയെ സ്വദേശമായ സിദ്ദാറിൽ നിന്നും പിടികൂടുകയായിരുന്നു. ഡിവൈഎസ്പി സിഐ മനീഷ് കെ പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മൂന്നാര്‍ എസ്‌ഐ കെഡി മണിയന്‍, അജീഷ് കെ ജോണ്‍, പോലീസ് ഉദ്യോഗസ്ഥരായ സക്കീര്‍ ഹുസൈന്‍, പ്രദീപ് കുമാര്‍, ഡോണി ചാക്കോ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News