കൂടെ തമാസിച്ചിരുന്ന യുവതിയും കുട്ടിയെയും ഉപദ്രവിച്ചു; അടിമാലിയിൽ മധ്യവയസ്കനെ കുത്തി കൊന്നു; കാപ്പ കേസ് പ്രതി പിടിയിൽ

Idukki Adimali Murder : കാപ്പ കേസിൽ ജയിലിൽ ആയിരുന്നപ്പോൾ പ്രതിക്കൊപ്പം താമസിച്ചിരുന്ന യുവതിയെയും കുട്ടിയെയും കൊല്ലപ്പെട്ടയാൾ ഉപദ്രവിച്ചിരുന്നു. ഇതെ തുടർന്നാണ് കൊലപാതകം

Written by - Zee Malayalam News Desk | Last Updated : Jun 16, 2023, 03:54 PM IST
  • വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകം
  • ഒറ്റയ്ക്ക് തമാസിക്കുകയായിരുന്ന സാജനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു
  • മുൻ കാപ്പ കേസ് പ്രതി അനീഷാണ് പോലീസ് പിടിയിലായത്
  • മൂന്ന് മാസങ്ങൾക്ക് മുമ്പ് കാപ്പ് കേസിൽ അറസ്റ്റിലായ അനീഷ് ജയിൽ ശിക്ഷ കഴിഞ്ഞ പുറത്ത് ഇറങ്ങിയത്
കൂടെ തമാസിച്ചിരുന്ന യുവതിയും കുട്ടിയെയും ഉപദ്രവിച്ചു; അടിമാലിയിൽ മധ്യവയസ്കനെ കുത്തി കൊന്നു; കാപ്പ കേസ് പ്രതി പിടിയിൽ

ഇടുക്കി : അടിമാലിയിൽ മധ്യവയസ്കൻ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. സംഭവത്തിൽ മുൻ കാപ്പ കേസ് പ്രതി കൊല്ലയത്ത് സിറിയ്ക്ക് എന്ന അനീഷ് (37) പിടിയിൽ. അടിമാലി കുരങ്ങാട്ടിയിൽ കട്ടിലാമിയ്ക്കല്ലിൽ 49കാരനായ സാജനെയാണ് അനീഷ് വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയത്. ഇന്നലെ ജൂൺ 15 രാത്രി 10.30നാണ് സംഭവം നടക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സാജനെ വീട് ചവിട്ടി പൊളിച്ച് അകത്ത് കയറിയാണ് അനീഷ് കുത്തി കൊലപ്പെടുത്തിയത്.

നിരവധി തവണയാണ് അനീഷ് സാജന്റെ ശരീരത്തിൽ കുത്തി പരിക്കേൽപ്പിച്ചത്. ശരീരത്തിന്റെ പല ഭാഗത്ത് കുത്തേറ്റ സാജൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെട്ട അനീഷിനെ അടിമാലി പോലീസ് രാത്രിയിൽ തന്നെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ALSO READ : KIIFB: കിഫ്ബിയുടേതടക്കം മൂന്ന് സർക്കാർ ഓഫീസുകളിൽ മോഷണം; അന്വേഷണം ആരംഭിച്ചു

കാപ്പ കേസിൽ പ്രതിയായിരുന്നു അനീഷ് മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ജയിൽ ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയത്. തുടർന്ന് അനീഷ് ഒരു യുവതിയും കുട്ടിക്കൊപ്പമായിരുന്നു തമാസിച്ചിരുന്നത്. അനീഷ് ജയിലിലായിരുന്ന സമയത്ത് കൊല്ലപ്പെട്ട സാജൻ ഈ യുവതിയും കുട്ടിയും ഉപദ്രവിച്ചിരുന്നു. ഇതിന്റെ മുൻ വൈരാഗ്യത്തിലാണ് അനീഷ് സാജൻ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഇൻക്വെസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ ഇന്ന് ജൂൺ 16ന് കോടതിയിൽ ഹാജരാക്കിയേക്കും. മരിച്ച സാജനും ക്രമിനിൽ പശ്ചാത്തലമുള്ളതാണ് നാട്ടുകാർ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News