കോഴിക്കോട്: രാമനാട്ടുകരയിൽ ഒരു മാസത്തോളം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ കസ്റ്റഡിയിലെടുത്തു. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ ഇന്ന് രാവിലെയാണ് റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.
ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞ് ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഫാത്തിമ പോലീസിനോട് പറഞ്ഞു. നീലിത്തോട് പാലത്തിൻ്റെ സമീപം പുലർച്ചെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് വഴിയരികിൽ പിഞ്ചുകുഞ്ഞിനെ ആദ്യം കണ്ടത്. തുടർന്ന് ഇവർ സമീപവാസികളെയും പോലീസിനെയും വിവരമറിയിച്ചു.
Also Read: മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫറോക്ക് പോലീസ് കുഞ്ഞിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളില്ല. കുഞ്ഞിനെ ആദ്യം കണ്ട ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Also Read: വിദ്യാർഥികളിൽ അക്കാദമിക് രംഗത്തെ സമ്മർദങ്ങള്‍; പരിഹാരവുമായി സമിതി
കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...