Crime: കരാട്ടെ മാസ്റ്ററിന് നേരെ അയൽവാസിയുടെ മർദ്ദനം

കുട്ടികൾക്ക് കരാട്ടെ ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുന്നനിടെയാണ് സംഭവം നടന്നത്.  

Written by - Zee Malayalam News Desk | Last Updated : Feb 4, 2024, 09:49 AM IST
  • കാട്ടാക്കട തൂങ്ങാംപാറയിലാണ് സംഭവം.
  • ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് സംഭവം നടക്കുന്നത്.
  • മദ്യലഹരിയിലായിരുന്നു അക്രമം.
Crime: കരാട്ടെ മാസ്റ്ററിന് നേരെ അയൽവാസിയുടെ മർദ്ദനം

കരാട്ടെ മാസ്റ്ററിന് നേരെ അയൽവാസിയുടെ മർദനം. കാട്ടാക്കട തൂങ്ങാംപാറ മാവുവിളക്ക്  സമീപം താമസിക്കുന്ന 40 വയസുള്ള കരാട്ടെ അദ്ധ്യാപകൻ ജോസിനാണ് മർദ്ദനം ഏറ്റത്. അടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മുകേഷ് എന്നയാളാണ് മർദ്ദിച്ചത്.  ഇന്നലെ വൈകുന്നേരം 6 മണിയേടെയാണ് സംഭവം.

കുട്ടികളെ കരാട്ടെ ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുന്നനിടെയാണ് സംഭവം നടന്നത്. മദ്യലഹരിയിൽ ആയിരുന്നു അക്രമം എന്നാണ് പറയുന്നത്. മദ്യപിച്ചുകൊണ്ട് വീട്ടിനു സമീപം എത്തി വീട്ടിൽ അച്ഛൻ ഇല്ലേ എന്ന് അന്വേഷിക്കുകയും  അസഭ്യം പറയുകയും ചെയ്തു. തുടർന്ന് സമീപമുള്ള ക്ലാസ് റൂമിൽ കടന്നു കയറി കരാട്ടെ ജോസിനെ അടിച്ചു'. ഇത് കണ്ട് കുട്ടികൾ പേടിച്ച് വിളിക്കുകയും പേടിച്ച് പുറത്തോട്ട് ഓടുകയും ചെയ്തു. 

ALSO READ: സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ്: മന്ത്രി വീണാ ജോർജ്

ഈ സമയത്താണ് ജോസിന് മർദ്ദനമേറ്റത്. കയ്യിൽ ഇരുമ്പ് വളപോലെ എന്തോ ആയുധം വച്ച് ഇടിച്ചെന്നാണ് ജോസ് പറയുന്നത്. പരിക്കേറ്റ ജോസ് കാട്ടാക്കട ഗവൺമെന്റെ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന്  ഹോസ്പിറ്റലിൽ നിന്ന് കണ്ണാശുപത്രിയിലോട്ട് റഫർ ചെയ്തിട്ടുണ്ട് കാട്ടാക്കട പോലീസ് സ്റ്റേഷനിൽ  പരാതി നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News