Kerala Organ Trade Case: മുഖ്യപ്രതിയെ ഹൈദരാബാദിൽ നിന്നും പിടികൂടി

Crime News: കേസില്‍ നേരത്തേ പിടിയിലായ സാബിത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അന്താരാഷ്ട്ര അവയവക്കടത്ത് മാഫിയയിലെ പ്രധാന കണ്ണിയിലേക്കെത്തിയത്

Written by - Zee Malayalam News Desk | Last Updated : Jun 2, 2024, 12:21 AM IST
  • അവയവക്കടത്ത് മുഖ്യപ്രതിയെ ഹൈദരാബാദിൽ നിന്നും പിടികൂടി
  • കേരളത്തില്‍നിന്നുള്ള അന്വേഷണസംഘം ഹൈദരാബാദില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്
  • ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് മാഫിയ പ്രവര്‍ത്തിച്ചിരുന്നതെന്ന് നേരത്തേ സാബിത്ത് മൊഴി നല്‍കിയിരുന്നു.
Kerala Organ Trade Case: മുഖ്യപ്രതിയെ ഹൈദരാബാദിൽ നിന്നും പിടികൂടി

കൊച്ചി: അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ഹൈദരാബാദില്‍ പിടിയിൽ.  കേരളത്തില്‍നിന്നുള്ള അന്വേഷണസംഘം ഹൈദരാബാദില്‍ എത്തിയാണ് ബല്ലംകൊണ്ട രാമപ്രസാദ് എന്ന പ്രതിയെ പിടികൂടിയതെന്ന് ആലുവ റൂറല്‍ എസ്.പി. വൈഭവ് സക്‌സേന പറഞ്ഞു.  

Also Read: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി മാല പിടിച്ചുപറിച്ച യുവാക്കൾ പിടിയിൽ

കേസില്‍ നേരത്തേ പിടിയിലായ സാബിത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അന്താരാഷ്ട്ര അവയവക്കടത്ത് മാഫിയയിലെ പ്രധാന കണ്ണിയിലേക്കെത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് മാഫിയ പ്രവര്‍ത്തിച്ചിരുന്നതെന്ന് നേരത്തേ സാബിത്ത് മൊഴി നല്‍കിയിരുന്നു.

Also Read: 1 വർഷത്തിനു ശേഷം മാളവ്യരാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം മാറും, അപാര ധനനേട്ടത്തിനൊപ്പം വൻ പുരോഗതിയും!

 

അറസ്റ്റിലായ ബല്ലം കൊണ്ട രാമപ്രസാദ് വിജയവാഡ സ്വദേശിയാണ്. പ്രതാപന്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. അന്വേഷണത്തില്‍ ഏറെ പ്രാധാന്യമുള്ള അറസ്റ്റാണിതെന്നും ഇയാളില്‍നിന്നും അവയവക്കടത്തിനെ കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നും റൂറല്‍ എസ്.പി. വൈഭവ് സക്‌സേന വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News