കിളിമാനൂർ മടവൂർ കൊച്ചാലുംമൂട്ടിൽ ദമ്പതികളെ പെട്രോളൊഴിച്ച കത്തിച്ച കേസിലെ പ്രതി മരിച്ചു. ശശിധരൻ നായരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ പ്രതി ചികിത്സയിൽ കഴിയുകയായിരുന്നു. ശശിധരൻ നായർക്ക് 85 ശതമാനം പൊള്ളലേറ്റിരുന്നു. മടവൂര്‍ സ്വദേശികളായ പ്രഭാകരക്കുറുപ്പിനെയും ഭാര്യ വിമലകുമാരിയെയുമാണ് ശശിധരൻ പെട്രോളൊഴിച്ച് കത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ പ്രഭാകരക്കുറുപ്പ് മരിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച്ച വൈകിട്ടോടെയാണ് ഭാര്യ മരിച്ചത്.
കിളിമാനൂര്‍-പാരിപ്പള്ളി റോഡിനോട് ചേര്‍ന്ന പ്രഭാകരക്കുറുപ്പിന്‍റെ വീട്ടില്‍ വിമുക്തഭടനായ ശശിധരന്‍ നായര്‍ പെട്രോളും ചുറ്റികയുമായി എത്തുകയും ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം പ്രഭാകരക്കുറുപ്പിനേയും ഭാര്യയേയും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ആളിക്കത്തിനിൽക്കുന്ന പ്രഭാകരക്കുറുപ്പിനെയും വിമലകുമാരിയേയും വീടിന്‍റെ മുറ്റത്ത് പൊള്ളലേറ്റ നിലയില്‍ ഇരിക്കുന്ന ശശിധരന്‍നായരേയുമായിരുന്നു.
ALSO READ: Kilimanoor Murder Case: ദമ്പതികളെ തീകൊളുത്തി കൊന്ന സംഭവത്തിൽ പൊള്ളലേറ്റ പ്രതിയുടെ നില അതീവ ഗുരുതരം!
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഭാകരക്കുറുപ്പിന്‍റെ സഹായത്തോടെ ശശിധരന്‍നായരുടെ മകന്‍ ബഹ്റിനിലേക്ക് ജോലിക്കായി പോയിരുന്നു. പറഞ്ഞ ജോലി കിട്ടാത്തതിലുള്ള മനോവിഷമത്തില്‍ ശശിധരന്‍നായരുടെ മകന്‍ അവിടെവച്ചുതന്നെ ആത്മഹത്യ ചെയ്തിരുന്നു. മകന്‍ മരിക്കാന്‍ കാരണം പ്രഭാകരക്കുറുപ്പാണെന്ന് വിശ്വസിച്ച് ശശിധരന്‍ നായര്‍ നിയമനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. ശശിധരന്‍നായര്‍ കൊടുത്ത കേസില്‍ പ്രഭാകരക്കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കിയതോടെ പ്രതികാരം ചെയ്യാന്‍ ശശിധരന്‍ നായര്‍ തീരുമാനിക്കുകയും തക്കം നോക്കി കൃത്യം നിർവഹിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
എന്നാൽ പകതീർക്കാനെത്തിയ ശശിധരൻ നായർക്ക് സഹായവുമായി മറ്റൊരാൾ കൂടി ഉണ്ടായിരുന്നെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും എന്നാൽ അത്തരം സാധ്യതകൾ പോലീസ് തള്ളിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...