Kochi Flat Rape Case : കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫിന് ഹൈക്കോടതി ജാമ്യം നൽകി

Kochi Flat Rape Case പ്രതി മാർട്ടിൻ ജോസഫിന് ജാമ്യം ലഭിച്ചു. സംസ്ഥാന ഹൈക്കോടതിയാണ് (Kerala High Court) മാർട്ടിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 8, 2021, 06:58 PM IST
  • സംസ്ഥാന ഹൈക്കോടതിയാണ് മാർട്ടിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
  • വൻ തോതിൽ വിവാദമായ കേസില്‍ കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് പൊലീസ് മാർട്ടിനെ ജൂണിൽ പിടികൂടുന്നത്.
  • പരാതിക്കാരി പ്രതിക്കെതിരെ മാർച്ചിൽ പരാതി നല്‍കി മൂന്ന് മാസത്തിന് ശേഷം കേസ് വിവാദമായതിനെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ സാഹസികമായി പിടികൂടിയത്.
Kochi Flat Rape Case : കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫിന് ഹൈക്കോടതി ജാമ്യം നൽകി

Kochi : കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ ബന്ധിയാക്കി പീഡിപ്പിച്ച കേസിൽ (Kochi Flat Rape Case) പ്രതി മാർട്ടിൻ ജോസഫിന് ജാമ്യം ലഭിച്ചു. സംസ്ഥാന ഹൈക്കോടതിയാണ് (Kerala High Court) മാർട്ടിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
 
വൻ തോതിൽ വിവാദമായ കേസില്‍ കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് പൊലീസ് മാർട്ടിനെ ജൂണിൽ പിടികൂടുന്നത്. പരാതിക്കാരി പ്രതിക്കെതിരെ മാർച്ചിൽ പരാതി നല്‍കി മൂന്ന് മാസത്തിന് ശേഷം കേസ് വിവാദമായതിനെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ സാഹസികമായി പിടികൂടിയത്.

ALSO READ ; Kochi flat rape case: അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി സിറ്റി പൊലീസ് കമ്മീഷണർ; മാർട്ടിന്റെ സാമ്പത്തിക സ്രോതസുകളെപ്പറ്റിയും അന്വേഷിക്കും

എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് യുവതിയും മാർട്ടിൻ ജോസഫ് പുലിക്കോട്ടിലും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോൾ സുഹൃത്ത് കൂടിയായ മാർട്ടിനൊപ്പം യുവതി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ താമസിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി  പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതി നൽകിയിട്ടുള്ളത്. ശരീരം മുഴുവൻ പൊള്ളലേൽപ്പിക്കുകയും ക്രൂരമായ ലൈം​ഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ ശരീരം മുഴുവൻ പൊള്ളലേൽപ്പിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയ സമയത്താണ് യുവതി ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടത്.

ALSO READ : Kochi flat rape case: കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ ബന്ധിയാക്കി പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫിനെ പിടികൂടി, പിടിയിലായത് മുണ്ടൂരിലെ ഒളിത്താവളത്തിൽ നിന്ന്

മാർട്ടിനെ പിടികൂടുന്നതിനായി അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യത്തിനായി മാർട്ടിൻ അന്ന് കോടതിയിൽ ഹർജി നൽകിയിരുന്നു. അത് പിന്നീട് സർക്കാരിന്റെ ഭാഗം കൂടി കേട്ടതിന് ശേഷം കോടതി തള്ളുകയായിരുന്നു

മാർട്ടിൻ ജോസഫ് സ്വദേശമായ മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ പൊലീസ് കണ്ടെത്തിയിരുന്നു. മുണ്ടൂരിൽ എത്തിയെങ്കിലും ഇയാൾ വീട്ടിൽ പോയിരുന്നില്ല. സംഭവത്തിൽ ബലാത്സം​ഗം അടക്കമുള്ള വകുപ്പുകൾ ചുമത്തി രണ്ട് മാസം മുൻപാണ് പൊലീസിന് പരാതി ലഭിച്ചത്. എന്നാൽ പ്രതിയുടെ ഉന്നത സ്വാധീനം മൂലം അന്ന് അന്വേഷണം ശക്തമായിരുന്നില്ല. പിന്നീട് യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്ത് വന്നപ്പോഴാണ് പൊലീസ് ഉണർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്.

ALSO READ : Kochi flat rape case: പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു; പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

മാർട്ടിൻ ജോസഫിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. മാർച്ചിൽ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളയിരുന്നു. അന്ന് തന്നെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News