കൊല്ലം : ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊല്ലം അഡീഷണൽ സെക്ഷൻസ് കോടതി. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കൊല്ലം ശാസ്താംകോട്ട രാജഗിരി അനിതാ ഭവനിൽ അനിതയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയും ഭർത്താവുമായ ആഷ്ലി സോളമന് കൊല്ലം അഡീഷണൽ സെക്ഷൻസ് കോടതി ജഡ്ജി ജസ്റ്റിസ് ബിന്ദു സുധാകരൻ ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2018 ഒക്ടോബർ എട്ടിനാണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്. അധ്യാപികയായിരുന്ന അനിതയെ ഭർത്താവും ഹെൽത്ത് ഇൻസ്പെക്ടറുമായ ആഷ്ലി സോളമൻ ചിരവ കൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ചതിന് ശേഷം കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സംശയത്തെ തുടർന്നാണ് ആഷ്ലി ഭാര്യയെ കൊലപ്പെടുത്തിയത്.
ALSO READ : Crime News: മദ്യപാനത്തിനിടയിൽ തർക്കം; കൂട്ടുകാരുടെ മർദനമേറ്റ യുവാവ് മരിച്ചു
സാക്ഷികൾ ആരും തന്നെ ഇല്ലാതിരുന്ന ഈ കേസിൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 37 രേഖകളും 8 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ജീവപര്യന്തത്തിന് പിന്നാലെ ഒരു ലക്ഷം രൂപ പിഴയും നൽകണം. പിഴ ഒടുക്കി ഇല്ലെങ്കിൽ അതിനും രണ്ടുവർഷം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ വി.കെ മനോജ് ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.