Kottiyoor Rape Case | പ്രതിയുടെ ശിക്ഷയിൽ ഇളവ്, 20 വര്‍ഷം തടവ് 10 വര്‍ഷമായി കുറച്ചു

ബലാത്സംഗ വകുപ്പും പോക്‌സോ വകുപ്പും നിലനില്‍ക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷയില്‍ ഇളവുനല്‍കിയത്.

Written by - Zee Malayalam News Desk | Last Updated : Dec 1, 2021, 12:54 PM IST
  • 20 വര്‍ഷത്തെ തടവ് ശിക്ഷ 10 വർഷമായും ഒരു ലക്ഷം രൂപ പിഴയുമായാണ് കുറച്ചത്.
  • ബലാത്സംഗ വകുപ്പും പോക്‌സോ വകുപ്പും നിലനില്‍ക്കും.
  • 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് റോബിന്‍ വടക്കുംചേരി ശിക്ഷ അനുഭവിക്കുന്നത്.
Kottiyoor Rape Case |  പ്രതിയുടെ ശിക്ഷയിൽ ഇളവ്, 20 വര്‍ഷം തടവ് 10 വര്‍ഷമായി കുറച്ചു

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് (Kottiyoor Rape Case) പ്രതി റോബിന്‍ വടക്കുംചേരിയുടെ ശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി. 20 വര്‍ഷത്തെ തടവ് ശിക്ഷ (Imprisonment) 10 വർഷമായും ഒരു ലക്ഷം രൂപ പിഴയുമായാണ് കുറച്ചത്. ബലാത്സംഗ വകുപ്പും പോക്‌സോ വകുപ്പും (Pocso Case) നിലനില്‍ക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി (High Court) ശിക്ഷയില്‍ ഇളവുനല്‍കിയത്.

തലശ്ശേരി പോക്‌സോ കോടതി നേരത്തെ പ്രതിക്ക് 60 വര്‍ഷം തടവിനും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് വകുപ്പുകളിലായുള്ള ശിക്ഷ 20 വര്‍ഷമായി അനുഭവിച്ചാല്‍ മതിയെന്ന് വിധിച്ചു. മൂന്ന് ലക്ഷം പിഴയടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

Also Read: Actress Praveena: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍  

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് റോബിന്‍ വടക്കുംചേരി ശിക്ഷ അനുഭവിക്കുന്നത്. സംഭവത്തെ തുടർന്ന് റോബിനെ വൈദിക വൃത്തിയില്‍ നിന്ന് സഭ പുറത്താക്കിയിരുന്നു.

Also Read: Monson Mavunkal | തട്ടിപ്പ് കേസ്: മോൻസൻ മാവുങ്കലിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി

എന്നാൽ കേസിന്റെ വിചാരണക്കിടെ പെൺകുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത്  പ്രായപൂർത്തി ആയെന്നുമാണ് പെണ്‍കുട്ടി കോടതിയിൽ പറഞ്ഞത്. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. കേസിലെ പ്രധാന  സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാടായിരുന്നു എടുത്തത്. വിവാഹത്തിനായി ജാമ്യം തേടി റോബിൻ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News