സ്കൂളിൽ നിന്നും രണ്ടാം വട്ടവും ലാപ്പ് ടോപ്പ് മോഷണം: പ്രതികൾ അറസ്റ്റിൽ

സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടെ​ന്നും ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു

Written by - Zee Hindustan Malayalam Desk | Last Updated : May 11, 2021, 02:41 PM IST
  • പ്ര​തി​ക​ളി​ല്‍ നി​ന്നും പോ​ലീ​സ് 24 ലാ​പ്‌​ടോ​പ്പു​ക​ള്‍ പോലീസ് പി​ടി​ച്ചെ​ടു​ത്തു
  • ഇത്തരത്തിൽ നിരവധി സംഘങ്ങളാണ് കണ്ണൂർ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്
  • മോഷ്ടിക്കുന്ന ലാപ്പ് ടോപ്പുകൾ ബാംഗ്ലൂരോ,മംഗലാപുരത്തോ സെക്കൻറ് ഹാൻറ് ഇലക്ട്രോണിക് വിപണിയിൽ വിൽക്കുന്നതാണ് പതിവ്
  • ഇത് രണ്ടാം തവണയാണ് പ്രതികളെ ലാപ്പ് ടോപ്പ് മോഷണത്തിൽ അറസ്റ്റ് ചെയ്യുന്നത്.
സ്കൂളിൽ നിന്നും രണ്ടാം വട്ടവും ലാപ്പ് ടോപ്പ് മോഷണം: പ്രതികൾ അറസ്റ്റിൽ

ക​ണ്ണൂ​ര്‍: സ്‌​കൂ​ളി​ല്‍ നി​ന്നും ലാ​പ്‌​ടോ​പ്പ് (Laptop Theft Case) മോ​ഷ്ടി​ച്ച് വിൽപ്പന നടത്തിയ കേസിൽ പോ​ലീ​സ് പി​ടി​യി​ല്‍. ഇ​രി​ട്ടി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്നുമാണ് 26 ലാ​പ്‌​ടോ​പ്പു​ക​ള്‍ പ്രതികൾ മോ​ഷ്ടി​ച്ചത്. ഇത് രണ്ടാം തവണയാണ് പ്രതികളെ ലാപ്പ് ടോപ്പ് മോഷണത്തിൽ അറസ്റ്റ് ചെയ്യുന്നത്.

പാ​ല​യ്ക്ക​ല്‍ ദീ​പു, സു​ഹൃ​ത്ത് മ​നോ​ജ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു വ​ര്‍​ഷം മു​ന്‍​പ് ഇ​തേ സ്‌​കൂ​ളി​ല്‍ നി​ന്നും ലാ​പ്‌​ടോ​പ്പ് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണ് ഇ​വ​ര്‍. മോഷ്ടിക്കുന്ന ലാപ്പ് ടോപ്പുകൾ ബാംഗ്ലൂരോ,മംഗലാപുരത്തോ സെക്കൻറ് ഹാൻറ് ഇലക്ട്രോണിക് വിപണിയിൽ വിൽക്കുന്നതാണ് ഇവരുടെ പതിവ്.

ALSO READ: ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; നൂറ് കോടിയുടെ മയക്കുമരുന്ന് പിടികൂടി

പ്ര​തി​ക​ളി​ല്‍ നി​ന്നും പോ​ലീ​സ് 24 ലാ​പ്‌​ടോ​പ്പു​ക​ള്‍ പോലീസ് (Kerala Police) പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടെ​ന്നും ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അതേസമയം വീണ്ടും ഇതേ സ്കൂളിൽ തന്നെ ഇവർ മോഷണത്തിന് കയറിയത് എന്തിനാണെന്നതാണ് പോലീസിനെ അതിശയിപ്പിക്കുന്നത്.

ALSO READ: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; രണ്ടര കോടി രൂപയുടെ കഞ്ചാവ് പിടികൂടി

ഇത്തരത്തിൽ നിരവധി സംഘങ്ങളാണ് കണ്ണൂർ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഇതിനെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News