തിരുവനന്തപുരം : വായ്പ നൽകാമെന്ന് പറഞ്ഞു യുവാവിൽ നിന്ന് പണം തട്ടിയ കേസിൽ കോഴിക്കോട് താമരശ്ശേരി സ്വദേശികളായ രണ്ട് പേർ പോലീസ് പിടിയിൽ. ഒരു ലക്ഷം രൂപ വായ്പ നൽകുന്നതിനായി തിരുവനന്തപുരം വെള്ളനാട് സ്വദേശിയുടെ കൈയ്യിൽ നിന്നും 30,000ത്തിൽ അധികം രൂപ തട്ടിയ കേസിലാണ് ആര്യാനാട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശികളായ അനിൽ (39), റിഷാദ് (31) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ആസ്പയർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ നൽകാമെന്ന് പറഞ്ഞ് വെള്ളനാട് മുണ്ടേല സ്വദേശി സുനിൽ കുമാറിൽ നിന്നാണ് പ്രതികൾ പണം തട്ടിയത്. വായ്പ ലഭിക്കാൻ പ്രതികൾ ആദ്യം സുനിൽ കുമാറിനോട് 10,000 രൂപ ആവശ്യപ്പെട്ടു. പിന്നാലെ 15,000 രൂപയും ജിഎസ്ടി അടയ്ക്കാൻ എന്ന പേരിൽ 8568 രൂപയും പ്രതികൾ സുനിൽകുമാറിനോട് ആവശ്യപ്പെട്ടു. തുടർന്ന് പ്രതികൾ ഫോൺ എടുക്കാതായതോടെയാണ് സുനിൽകുമാർ പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചത്.
ALSO READ : Ganja Palakkad | യാത്രക്കാരുടെ ഇരിപ്പിടങ്ങൾക്കടിയിൽ വെറുതേ രണ്ട് ബാഗ്; നോക്കിയ പോലീസും ഞെട്ടി
കേസ് പിന്നീട് ആര്യനാട് പോലീസിന് കൈമാറി. പഞ്ചാബ് നാഷ്ണൽ ബാങ്ക് അക്കൗണ്ടിലേക്കാണ് സുനിൽകുമാർ പ്രതികളുടെ നിർദേശപ്രകാരം പണം അയച്ച് നൽകിയത്. ഈ അക്കൗണ്ട് കേന്ദ്രീകരിച്ച് നൽകിയ പോലീസ് അന്വേഷണത്തിൽ അനിലിന്റെയും റിഷാദിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസിന് ലഭിച്ചു. സുനിൽകുമാർ പണം അയച്ച് നൽകിയ പിഎൻബി അക്കൗണ്ടിൽ നിന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ എത്തിയതായി പോലീസ് കണ്ടെത്തി. ഇത് തട്ടിപ്പ് പണമാണെന്നാണ് പോലീസിന്റെ നിഗമനം.
തുടർന്നാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. ആര്യനാട് ഇൻസ്പെക്ടർ ജെ. ജിനേഷ്, പൊലീസുകാരായ ആർ. മഹേഷ് കുമാർ, എം.ഷിബു, ജിജു എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.