മലപ്പുറം: മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ബീഹാർ സ്വദേശി രാജേഷ് മൻജിയാണ് കൊല്ലപ്പെട്ടത്. മോഷണം ആരോപിച്ച് ഇയാളെ ആയുധവും മാവിന്റെ കൊമ്പും കൊണ്ട് ആക്രമിക്കുകയായിരുന്നു. 12 മണി മുതൽ 2.30 വരെ രാജേഷിനെ പ്രതികൾ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് വിവരം. കൈ പിന്നിൽകെട്ടിയിട്ട് ഇയാളെ രണ്ട് മണിക്കൂറോളം മർദ്ദിക്കുകയായിരുന്നു. രാജേഷിനെ ഉപദ്രവിച്ച ശേഷം ദൃശ്യങ്ങളും ഫോട്ടോയും പകർത്തിയെങ്കിലും ഇത് പ്രതികൾ ഡിലീറ്റ് ചെയ്യുകയായിരുന്നു. അതേസമയം, മരിച്ചയാൾ എത്തിയത് മോഷണ ശ്രമത്തിനെന്നാണ് പ്രാഥമിക നിഗമനം.
Dr.Vandana Murder: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ല; പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്ന് മൊഴി
തിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ല. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലിലെത്തി പരിശോധിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോലീസും ഡോക്ടര്‍മാരും ചേര്‍ന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്ന് സന്ദീപ് ജയില്‍ സൂപ്രണ്ടിനോട് പറഞ്ഞു. ആക്രമിക്കാൻ ലക്ഷ്യം വച്ചത് പുരുഷ ഡോക്ടറെയാണെന്നും സന്ദീപ് പറഞ്ഞു.
കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷമാണ് സന്ദീപ് സാധാരണ അവസ്ഥയിൽ എത്തിയത്. പരസ്പരവിരുദ്ധ സംസാരവും വിഭ്രാന്തിയും പ്രകടിപ്പിച്ചിട്ടില്ല. തുടർന്ന്, പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി ഇയാളെ പരിശോധിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങളോ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമോ ഇല്ലെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. ലഹരിയുടെ ഉപയോഗം കൊണ്ടാവാം സന്ദീപ് വിഭ്രാന്തി കാണിച്ചതെന്ന നിഗമനത്തിലാണ് ജയില്‍ ഉദ്യോഗസ്ഥര്‍.
സന്ദീപ് സാധാരണ നിലയിലായതോടെ ജയില്‍ സൂപ്രണ്ട് സത്യരാജിന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തു. കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെ സന്ദീപ് കാര്യങ്ങൾ വിശദീകരിച്ചു. നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാനെത്തുന്നുവെന്ന തോന്നലായിരുന്നു തനിക്കെന്നാണ് സന്ദീപ് പോലീസിനോട് പറഞ്ഞത്. അതിനാലാണ് പോലീസിനെ വിളിച്ചത്. ആദ്യം പോലീസ് എത്തിയപ്പോൾ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു. അവര്‍ പോയതിന് ശേഷം വീണ്ടും വിളിച്ചുവരുത്തി.
ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്നവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും തന്നെ ഉപദ്രവിക്കുമെന്ന് തോന്നിയതോടെയാണ് കത്തിയെടുത്ത് ആക്രമണം നടത്തിയത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമം. വന്ദനയെ ലക്ഷ്യംവച്ചിരുന്നില്ലെന്നാണ് സന്ദീപ് പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കയ്യില്‍ നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങിയെന്നും ഇയാൾ സമ്മതിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...