Crime News: തലസ്ഥാനത്ത് സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

Crime News: ചൊവ്വാഴ്ച രാത്രി 11 മണിയോടെ കനകക്കുന്നിനു സമീപത്തു വച്ചാണ് ആക്രമണമുണ്ടായത്. പ്രതിയായ വിളവൂർക്കൽ കുരിശുമുട്ടം കെ.വി.നഗറിൽ എം.മനുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു

Written by - Zee Malayalam News Desk | Last Updated : Feb 2, 2023, 07:32 AM IST
  • സംസ്ഥാനത്ത് വീണ്ടും പെൺകുട്ടിക്ക് നേരെ ആക്രമണം
  • സുഹൃത്തിനൊപ്പം സൈക്കിളിൽ മടങ്ങുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് ആക്രമണം നടന്നത്
  • പ്രതിയായ എം.മനുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു
Crime News: തലസ്ഥാനത്ത് സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെൺകുട്ടിക്ക് നേരെ ആക്രമണം.  തിരുവനന്തപുരത്ത് രാത്രി ഫുട്ബോൾ മത്സരം കണ്ട ശേഷം സുഹൃത്തിനൊപ്പം സൈക്കിളിൽ മടങ്ങുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് ആക്രമണം നടന്നത്.  പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. 

Also Read: വിൽപ്പനക്കായി ആന്ധ്രയിൽ നിന്നും ഒരു കിലോയിലധികം കഞ്ചാവുമായി വന്ന യുവാവ് പിടിയിൽ

സംഭവം നടന്നത് ചൊവ്വാഴ്ചയാണ്.  ചൊവ്വാഴ്ച രാത്രി 11 മണിയോടെ കനകക്കുന്നിനു സമീപത്തു വച്ചാണ് ആക്രമണമുണ്ടായത്. പ്രതിയായ വിളവൂർക്കൽ കുരിശുമുട്ടം കെ.വി.നഗറിൽ എം.മനുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.  നന്തൻകോട് ക്ലിഫ് ഹൗസിനു സമീപത്തെ ടർഫിൽ ഫുട്ബോൾ കളി കണ്ട് മടങ്ങുകയായിരുന്നു യുവതി. സുഹൃത്ത് ഓടിച്ച സൈക്കിളിനു പിന്നിലിരുന്ന് യാത്ര ചെയ്ത യുവതിയെ പിന്നാലെ ബൈക്കിലെത്തിയ മനു ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കനകക്കുന്ന് പ്രധാന ഗേറ്റിന് എതിർവശമെത്തിയപ്പോൾ പ്രതി യുവതിയെ കയറിപ്പിടിക്കുകയും മർദിക്കുകയും ശേഷം രക്ഷപ്പെടുകയായിരുന്നു.

Also Read: Lucky Zodiac Sign: 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മാറി മറിയും, ലഭിക്കും പ്രതീക്ഷിക്കാത്ത ധനലാഭം! 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയാണ് പോലീസ് കേസെടുത്തത്.  വാഹനത്തിന്റെ നമ്പർ കണ്ടെത്തിയ പോലീസ് സിസി ടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് പെയിന്റിങ് തൊഴിലാളിയായ മനു ആണ് പ്രതിയെന്നു തിരിച്ചറിഞ്ഞത്. ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.  മാസങ്ങൾക്ക് മുൻപ് അതിരാവിലെ നടക്കാനിറങ്ങിയ യുവതിയെ മ്യൂസിയം ഭാഗത്ത് വച്ച് യുവാവ് കടന്നു പിടിച്ചത് വലിയ വാര്‍ത്തയായിരുന്നു.  ശേഷം യുവതിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതി പിടിയിലാകുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News