Crime News: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റിൽ

വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. സംഭവം നടന്നത് രാജസ്ഥാനിലാണ്. ഇരുപത്തിനാലുകാരനായ സുരേന്ദ്ര ഠാക്കൂര്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്. രാജസ്ഥാനിലെ സര്‍ധന സ്വദേശിനിയായ ശാന്തി ദേവിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.  ഇവർക്ക് 65 വയസായിരുന്നു പ്രായം.

Written by - Zee Malayalam News Desk | Last Updated : May 27, 2023, 11:18 PM IST
  • വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റിൽ
  • സംഭവം നടന്നത് രാജസ്ഥാനിലാണ്
  • ഇരുപത്തിനാലുകാരനായ സുരേന്ദ്ര ഠാക്കൂര്‍ എന്നയാളെയാണ് പോലീസ് പിടികൂടി
Crime News: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റിൽ

ജയ്പുര്‍: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. സംഭവം നടന്നത് രാജസ്ഥാനിലാണ്. ഇരുപത്തിനാലുകാരനായ സുരേന്ദ്ര ഠാക്കൂര്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്. രാജസ്ഥാനിലെ സര്‍ധന സ്വദേശിനിയായ ശാന്തി ദേവിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.  ഇവർക്ക് 65 വയസായിരുന്നു പ്രായം.

Also Read: കുടുംബ തർക്കം; ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊലപ്പെടുത്തി

സുരേന്ദ്ര ഠാക്കൂറിന് പേവിഷബാധയേറ്റ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. വീടിനു സമീപത്ത് കന്നുകാലികൾക്ക് തീറ്റ കൊടുക്കുകയായിരുന്ന ശാന്തി ദേവിയെ സുരേന്ദ്ര ഠാക്കൂര്‍ കല്ലു കൊണ്ടിടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ശേഷം ഇവരുടെ മാംസം ഇയാള്‍ ഭക്ഷിച്ചുവെന്നാണ് പരാതി.

Also Read: രോഹിണി നക്ഷത്രത്തിൽ സൂര്യ സംക്രമണം; ഈ 5 രാശിക്കാരുടെ ഭാഗ്യം സ്വർണ്ണം പോലെ തിളങ്ങും

ഇയാൾ മാനസികനില തെറ്റിയവരെ പോലെയാണ് പെരുമാറിയിരുന്നതെന്നും ഇടയ്ക്കിടെ അക്രമാസക്തനായിരുന്നെന്നും പോലീസ് പറയുന്നു. മാത്രമല്ല പരിശോധനയില്‍ ഇയാള്‍ക്ക് പേവിഷബാധ ഏറ്റതായി വ്യക്തമായിട്ടുണ്ടെന്നും. പേവിഷബാധ തീവ്രമാകുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളും ഇയാള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും. കൊലപാതകം, നരഭോജനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ ശാന്തി ദേവിയുടെ മകന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ശാന്തി ദേവിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News