Crime News: പിതാവിനെ കൊന്ന് ശരീരം 30 കഷണങ്ങളാക്കി കുഴല്‍ക്കിണറില്‍ തള്ളി യുവാവ്

Crime News:  കുഴൽക്കിണറിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെയാണ്‌ സംഭവത്തിന്‍റെ ചുരുള്‍ അഴിയുന്നത്  

Written by - Zee Malayalam News Desk | Last Updated : Dec 13, 2022, 04:51 PM IST
  • കുഴൽക്കിണറിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെയാണ്‌ സംഭവത്തിന്‍റെ ചുരുള്‍ അഴിയുന്നത്
Crime News: പിതാവിനെ കൊന്ന് ശരീരം 30 കഷണങ്ങളാക്കി കുഴല്‍ക്കിണറില്‍ തള്ളി യുവാവ്

Crime News: സ്വന്തം പിതാവിനെ കൊലപ്പെടുത്തി മൃതദേഹം 30 കഷണങ്ങളാക്കി കുഴല്‍ക്കിണറില്‍ തള്ളി യുവാവ്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം.

ചൊവ്വാഴ്ചയാണ് ദാരുണ കൊലപാതകം  നടന്നത്. പോലീസ് പറയുന്നതനുസരിച്ച്  50 കാരനായ പരശുരാമൻ ദിവസവും മദ്യപിച്ച് വീട്ടിൽ വരികയും മകൻ 20 കാരനായ വിട്ടലിനെ  മർദിക്കുകയും ചെയ്യുക പതിവായിരുന്നു.   കഴിഞ്ഞ ഡിസംബര്‍ 6 നും അതുതന്നെ സംഭവിച്ചു. കുടിച്ചുലക്കുകെട്ട് വീട്ടിലെത്തിയ പരശുരാമൻ  വിട്ടലുമായി തര്‍ക്കിച്ചു. കലഹത്തിനിടെ രോക്ഷകുലനായ വിട്ടല്‍ പിതാവിനെ ഇരുമ്പു വടികൊണ്ട്  അടിച്ചു കൊലപ്പെടുത്തി. തുടർന്ന് യുവാവ് പിതാവിന്‍റെ മൃതദേഹം കഷണങ്ങളാക്കി കുഴൽക്കിണറിൽ തള്ളി.

Also Read:   ഫെയ്‌സ്ബുക്ക് പ്രണയം: യുവാവ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ; കൂടെയുണ്ടായിരുന്ന യുവതി ആശുപത്രിയിൽ!

അടുത്തുള്ള കുഴൽക്കിണറിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹത്തിന്‍റെ  ഭാഗങ്ങള്‍ കണ്ടെത്തിയത്.  

Also Read:  Crime News: പതിനാറുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് വിമാനത്താവളത്തിൽ പിടിയിൽ

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതകത്തില്‍ വിട്ടലിന്‍റെ പങ്ക് പുറത്തുവരികയായിരുന്നു.   ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.  
കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്ത മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന്ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.   

രാജ്യത്തെ നടുക്കിയ ശ്രദ്ധ കൊലപാതകത്തിന് ശേഷം സമാനമായ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അടുത്തിടെ ഡല്‍ഹിയില്‍ ഭാര്യയും മകനും ചേര്‍ന്ന്  മധ്യ വയസ്കനെ കൊലപ്പെടുത്തി കഷങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News