തൃശൂരില്‍ വന്‍ കവർച്ച; മൊത്തവ്യാപാരത്തിൽ സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ചത് പത്ത് ലക്ഷം രൂപ

രാവിലെ ആറരയോടെ  മീഞ്ചന്തയിൽ ഉണ്ടായിരുന്ന സുഹൃത്ത് സ്ഥാപനത്തിന് പുറകിൽ  സംശയാസ്പദമായ രീതിയിൽ കോണി ചാരിവെച്ചിരിക്കുന്ന വിവരം ഉടമയെ അറിയിച്ചു. ഇതോടെ  കടയുടമ എത്തി കട തുറന്ന് പരിശോധിച്ചപ്പോഴാണ് പണം സൂക്ഷിച്ചിരുന്ന ബാഗുകൾ കവർച്ച ചെയ്തതായി അറിഞ്ഞത്.  

Edited by - Zee Malayalam News Desk | Last Updated : Aug 17, 2022, 12:48 PM IST
  • കടയുടമ എത്തി കട തുറന്ന് പരിശോധിച്ചപ്പോഴാണ് പണം സൂക്ഷിച്ചിരുന്ന ബാഗുകൾ കവർച്ച ചെയ്തതായി അറിഞ്ഞത്.
  • വലപ്പാട് എസ്.എച്ച്.ഒ നടത്തിയ തിരച്ചിലിൽ മീഞ്ചന്തയിലെ മറ്റൊരു കെട്ടിടത്തിന്റെ ടെറസിൽ രണ്ട് ബാഗുകളും കണ്ടെത്തി.
  • ഇരിങ്ങാലക്കുടയിൽ നിന്ന് ഡോഗ് സ്‌ക്വാഡും, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
തൃശൂരില്‍ വന്‍ കവർച്ച; മൊത്തവ്യാപാരത്തിൽ സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ചത് പത്ത് ലക്ഷം രൂപ

തൃശൂർ: തൃശ്ശൂര്‍  വലപ്പാട് മീഞ്ചന്തയിൽ വ്യാപാര സ്ഥാപനത്തിൽ കവർച്ച. പത്തുലക്ഷത്തോളം രൂപ കവർന്നു. മീഞ്ചന്തയിൽ ദേശീയപാതയോട് ചേർന്നുള്ള വി.കെ.എസ് ട്രേഡേഴ്സ് എന്ന മൊത്തവ്യാപാര സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ഇന്നു രാവിലെ ഏഴുമണിയോടെ കടയുടമ ഷൗക്കത്തലിയാണ് സ്ഥാപനത്തിൽ കവർച്ച നടന്ന വിവരം അറിയുന്നത്. 

രാവിലെ ആറരയോടെ  മീഞ്ചന്തയിൽ ഉണ്ടായിരുന്ന സുഹൃത്ത് സ്ഥാപനത്തിന് പുറകിൽ  സംശയാസ്പദമായ രീതിയിൽ കോണി ചാരിവെച്ചിരിക്കുന്ന വിവരം ഉടമയെ അറിയിച്ചു. ഇതോടെ  കടയുടമ എത്തി കട തുറന്ന് പരിശോധിച്ചപ്പോഴാണ് പണം സൂക്ഷിച്ചിരുന്ന ബാഗുകൾ കവർച്ച ചെയ്തതായി അറിഞ്ഞത്. 

Read Also: മത്സ്യത്തൊഴിലാളികളുടെ സമരം തുടരുന്നു; വിഴിഞ്ഞം തുറമുഖ കവാടം ഇന്നും ഉപരോധിക്കും

തുടർന്ന് വിവരം കടയുടമ വലപ്പാട് പൊലീസിനെ അറിയിക്കുകയായിരുന്നു. വലപ്പാട് എസ്.എച്ച്.ഒ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മീഞ്ചന്തയിലെ മറ്റൊരു കെട്ടിടത്തിന്റെ ടെറസിൽ രണ്ട് ബാഗുകളും കണ്ടെത്തി. പണം കവർന്ന ശേഷം ബാഗുകൾ അവിടെ തന്നെ ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. 

മറ്റൊരു കെട്ടിടത്തിന് പുറകിലുണ്ടായിരുന്ന കോണി ഉപയോഗിച്ചാണ് മോഷ്ടാക്കൾ സ്ഥാപനത്തിന്റെ മുകൾ നിലയിൽ കയറിയത്.  പത്തുലക്ഷത്തിൽ താഴെ പണം നഷ്ടമായിട്ടുണ്ടെന്ന് കരുതുന്നതായി കടയുടമയുടെ മകൾ ഷെക്കീന പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: കെഎസ്ആർടിസി ശമ്പള പ്രശ്നം; യൂണിയനുകളുമായി മന്ത്രിതല ചർച്ച

ഇരിങ്ങാലക്കുടയിൽ നിന്ന് ഡോഗ് സ്‌ക്വാഡും, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പണം കടയിൽ സൂക്ഷിക്കുന്നുണ്ടെന്ന് കൃത്യമായി അറിയാവുന്നവർ ആയിരിക്കാം കവർച്ചക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News