വയനാട് : പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ പോലീസ് പിടിയിൽ. വയനാട് തൊണ്ടർനാട്ടിൽ പ്രവർത്തിക്കുന്ന മദ്രസയിലെ അധ്യാപകനാണ് അറസ്റ്റിലായത്. മലപ്പുറം പുളിയക്കോട് സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം കൊല്ലം ചവറയിൽ സമാനമായ മറ്റൊരു കേസിൽ ഒരു അധ്യാപകനെ പോലീസ് പിടികൂടിയിരുന്നു. ദഫ്മുട്ട് പഠിപ്പിക്കാൻ എന്ന വ്യാജേനെ മൂന്നാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു പ്രതി. തേവലക്കര സ്വദേശി കബീർകുട്ടിയെയാണ് തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തത്.
ALSO READ : Son Kills Mother : ബ്രേക്ക്ഫാസ്റ്റ് വിളമ്പി നൽകിയില്ല; അമ്മയെ സ്കൂൾ വിദ്യാർഥിയായ മകൻ തലയ്ക്കടിച്ച് കൊന്നു
ദഫ്മുട്ട് പഠിപ്പാക്കാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിൽ വെളിച്ചുവരുത്തിയാണ് അധ്യാപകൻ ലൈംഗികമായി ചൂഷ്ണം ചെയ്തത്. നിരവധി തവണ ഇയാൾ കുട്ടിയെ ലൈംഗിക ചൂഷ്ണത്തിന് വിധേയമാക്കിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.