Kochi : മൊൻസൺ മാവുങ്കലിനെതിരായ (Monsoon Mavunkal) പുരാവസ്തു തട്ടിപ്പ് കേസിൽ (Antique Scam Case) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) അന്വേഷണം തുടർന്ന് വരികെയാണ്. കേസിലെ പരാതിക്കാർക്ക് ഇതിനോടകം തന്നെ ഇഡി നോട്ടീസ് അയച്ച് കഴിഞ്ഞു. ഇവരോട് മൊഴി നല്കാൻ ഹാജരാക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡി നൽകിയ കത്തിന് ക്രൈം ബ്രാഞ്ച് ഇനിയും മറുപടി നൽകിയിട്ടില്ല. അതേസമയം അനിത പുല്ലയിലിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.
മൊൻസൺ മാവുങ്കലിനെതിരെ എടുത്തിട്ടുള്ള പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനാണ് അനിത പുല്ലയിലിനെതിരെ കേസെടുത്തിരിക്കുന്നത്. ചാനൽ ചർച്ചയ്ക്കിടയാണ്, അനിത പുല്ലയിൽ ഇരയുടെ പേര് വെളിപ്പെടുത്തിയത്. ഇതിൽ അനിതയുടെ മൊഴി രേഖപ്പെടുത്തുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.
ALSO READ: Monson Mavunkal | തട്ടിപ്പ് കേസ്: മോൻസൻ മാവുങ്കലിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി
കഴിഞ്ഞ ദിവസം മോൻസൻ മാവുങ്കലിന്റെ (Monson Mavunkal) റിമാൻഡ് കാലാവധി നീട്ടിയിരുന്നു. ക്രൈംബ്രാഞ്ച് (Crimebranch) റജിസ്റ്റർ ചെയ്‌ത രണ്ടു കേസുകളിലാണ് മോൻസന്റെ റിമാൻഡ് കാലാവധി നീട്ടിയത്. 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. 80 ലക്ഷം രൂപയുടെ പുരാവസ്‌തുക്കൾ വാങ്ങി കബിളിപ്പിച്ചെന്ന മുട്ടത്തറ സ്വദേശി സുരേഷ് കുമാറിന്റെ പരാതിയിലും സംസ്‌കാര ചാനലിന്റെ ചെയർമാൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയെന്ന സിഗ്‌നേച്ചർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി ബാബു മാധവന്റെ പരാതിയിലുമാണ് നടപടി.
ALSO READ: Monson Mavunkal| കയ്യിൽ ഇറിഡിയം,ഡി.ആർ.ഡി.ഒ വ്യാജ സർട്ടിഫിക്കറ്റ്, മോൻസൻ മാവുങ്കലിനെതിരെ പുതിയ കേസ്
സുരേഷ് കുമാറിന്റെ പരാതിയിൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയും ബാബു മാധവന്റെ പരാതിയിൽ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുമാണ് റിമാൻഡ് കാലാവധികൾ നീട്ടിയത്.
ഈ രണ്ടു കേസുകളിലും മോൻസനെ ക്രൈംബ്രാഞ്ച് മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇരു കേസുകളിലും അന്വേഷണം ശക്തമായി നടക്കുകയാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...