Crime: മയക്കുമരുന്ന് നല്‍കി ആണ്‍കുട്ടിയെ പീഡിപ്പിച്ചു; മുസ്ലീം ലീഗ് നേതാവ് ഒളിവില്‍, കണ്ടെത്താനാകാതെ പോലീസ്

Pocso case against Muslim League leader: വീടിന് സമീപത്തെ ക്വാറിയുടെ ഭാഗമായ ഓഫീസിൽ വെച്ച്  രാത്രി പത്തരയോടെയാണ് ആൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 23, 2023, 02:10 PM IST
  • ഏപ്രിൽ 11നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
  • മുസ്ലീം ലീഗ് മൂളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് മുഹമ്മദ് കുഞ്ഞി.
  • 16 വയസുള്ള ആൺകുട്ടിയെയാണ് മുഹമ്മദ് കുഞ്ഞി ലഹരിമരുന്ന നൽകി പീഡിപ്പിച്ചത്.
Crime: മയക്കുമരുന്ന് നല്‍കി ആണ്‍കുട്ടിയെ പീഡിപ്പിച്ചു; മുസ്ലീം ലീഗ് നേതാവ് ഒളിവില്‍, കണ്ടെത്താനാകാതെ പോലീസ്

കാസർഗോഡ്: ലഹരി മരുന്ന് നൽകി ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മുസ്ലീം ലീഗ് നേതാവിനെ പിടികൂടാനാകാതെ പോലീസ്. മുസ്ലീം ലീഗ് മൂളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൊവ്വൽ സ്വദേശി എസ് എം മുഹമ്മദ് കുഞ്ഞിയാണ് (55) ഒളിവിൽ പോയത്. ഏപ്രിൽ 11നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. 

പതിനാറ് വയസുള്ള ആൺകുട്ടിയെയാണ് മുഹമ്മദ് കുഞ്ഞി ലഹരിമരുന്ന നൽകി പീഡിപ്പിച്ചത്. വീടിന് സമീപത്തെ ക്വാറിയുടെ ഭാഗമായ ഓഫീസിൽ വെച്ച്  രാത്രി പത്തരയോടെ പതിനാറുകാരനെ ലഹരി മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആൺകുട്ടി തന്നെ ഈ വിവരം വീട്ടുകാരോട് പറഞ്ഞു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. മറ്റൊരാളെ കൂടി മുഹമ്മദ് കുഞ്ഞി ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതിക്കാരനായ ആൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. 

ALSO READ: പീഡന പരാതിയിൽ ഉണ്ണി മുകുന്ദന് തിരിച്ചടി; വിചാരണ തുടരാൻ ഉത്തരവിട്ട് ഹൈക്കോടതി

പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് പ്രാഥമിക അന്വേഷണം നടത്തി. ഇതിന് ശേഷം മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കേസ് എടുക്കുകയായിരുന്നു. പോക്സോ കേസ് എടുത്തതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. ആഡൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ മറ്റൊരു യുവാവും പ്രതിയാണ്.  പോക്സോ കേസിൽ പ്രതിയായ മുഹമ്മദ് കുഞ്ഞി പഞ്ചായത്ത് വാർഡ് അംഗം സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News