ഗാന്ധിനഗര്‍: 300 കോടി വില വരുന്ന മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് ഗുജറാത്തിൽ പിടിയിൽ. അൽ സൊഹേലി എന്ന് പേരുള്ള മത്സ്യബന്ധന ബോട്ടാണ് കോസ്റ്റ്ഗാർഡ് പിടികൂടിയത്. കോസ്റ്റ്ഗാർഡും ഗുജറാത്ത് എ ടി എസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ബോട്ട് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ 40 കിലോ മയക്കുമരുന്നും ആറ് തോക്കുകളും 120 വെടിയുണ്ടകളും ബോട്ടിൽ നിന്ന് പിടികൂടി. ബോട്ട് പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും പുറപ്പെട്ടതാണെന്നാണ് സൂചന. ഓഖ തീരത്തേക്ക് ബോട്ട് എത്തിച്ചെന്നും അന്വേഷണം തുടരുകയാണെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...