പെൺക്കുട്ടിയെ ബലാത്സംഗം ചെയ്ത സുഹൃത്തിനെ സഹായിച്ച ക്രിക്കറ്റ് താരത്തിനെതിരെ കേസ്

പെൺക്കുട്ടിയുടെ പരാതിയിൽ പാക് ലഗ് സ്പിന്നറിന് പുറമെ സുഹൃത്ത് ഫർഹാനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 21, 2021, 03:48 PM IST
  • ലഗ് സ്പിന്നാറായ യാസിർ ഷായ്ക്കെതിരെയാണ് പഞ്ചാബ് പ്രവശ്യയിലെ ഷാലിമാർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
  • പെൺക്കുട്ടിയുടെ പരാതിയിൽ പാക് ലഗ് സ്പിന്നറിന് പുറമെ സുഹൃത്ത് ഫർഹാനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
  • തോക്കി ചൂണ്ടി തന്നെ ഫർഹാൻ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു എന്നാണ് പെൺക്കുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പെൺക്കുട്ടിയെ ബലാത്സംഗം ചെയ്ത സുഹൃത്തിനെ സഹായിച്ച ക്രിക്കറ്റ് താരത്തിനെതിരെ കേസ്

ഇസ്ലാമബാദ് : തോക്ക് കാണിച്ച് പെൺക്കുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത സുഹൃത്തിനെ സഹായിച്ച പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിനെതിരെ കേസ്. ലഗ് സ്പിന്നാറായ യാസിർ ഷായ്ക്കെതിരെയാണ് പഞ്ചാബ് പ്രവശ്യയിലെ ഷാലിമാർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

പെൺക്കുട്ടിയുടെ പരാതിയിൽ പാക് ലഗ് സ്പിന്നറിന് പുറമെ സുഹൃത്ത് ഫർഹാനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തോക്കി ചൂണ്ടി തന്നെ ഫർഹാൻ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു എന്നാണ് പെൺക്കുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവം പുറത്തറിഞ്ഞാൾ ചിത്രീകരിച്ച ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഫർഹാൻ ഭീഷിണിപ്പെടുത്തിയെന്നും പെൺക്കുട്ടി പരാതിയിൽ കൂട്ടി ചേർത്തു. 

ALSO READ : സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്മെയിൽ ; രണ്ട് പത്താം ക്ലാസ് വിദ്യാർഥിനികളും ഇൻസ്റ്റാഗ്രാം സുഹൃത്തും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

ഇക്കാര്യം യാസറിനെ അറിയിച്ചപ്പോൾ പാക് താരം തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയായിരുന്നുയെന്നും തന്നോട് മിണ്ടാതിരക്കാനാണ് പറഞ്ഞതെന്ന് പെൺക്കുട്ടി പരാതിയിൽ പറയുന്നു. തുടർന്ന് പാക് താരം സുഹർത്തിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നും പെൺക്കുട്ടി അറിയിച്ചു.

ALSO READ : അവിഹിത ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷിണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

അതേസമയം പോലീസിൽ പരാതിപ്പെട്ടപ്പോൾ യാസിർ ഒത്തുതീർപ്പാനായി തന്നെ സമീപിച്ചുയെന്നും പെൺക്കുട്ടി ആരോപിച്ചു. പെൺക്കുട്ടിക്ക് താമസിക്കാൻ ഫ്ലാറ്റും മാസം ചെലവിനുള്ള പണം തനിക്ക് നൽകാമെന്ന് യാസിർ തന്നോടായി പറഞ്ഞുയെന്ന് പെൺക്കുട്ടി വെളിപ്പെടുത്തി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News