Crime News: കൊച്ചി പള്ളുരുത്തിയിൽ ഏറ്റുമുട്ടി ലഹരിമാഫിയ സംഘം; ഒരാൾ മരിച്ചു, രണ്ട് പേർ പിടിയിൽ

Palluruthy Murder Case: ള്ളുരുത്തി കച്ചേരിപ്പടി ആയുർവേദ ആശുപത്രിക്ക് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. ലഹരി മാഫിയ സംഘം ഏറ്റുമുട്ടുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 28, 2024, 08:03 AM IST
  • കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് മരിച്ചത്
  • 2021ലെ കുമ്പളങ്ങി ലാസർ കൊലക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു
Crime News: കൊച്ചി പള്ളുരുത്തിയിൽ ഏറ്റുമുട്ടി ലഹരിമാഫിയ സംഘം; ഒരാൾ മരിച്ചു, രണ്ട് പേർ പിടിയിൽ

കൊച്ചി: പള്ളുരുത്തിയിൽ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. കുത്തേറ്റവർ രണ്ട് പേരും ലഹരി കേസുകളിലെ പ്രതികളാണ്. പരുക്കേറ്റയാളെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് മരിച്ചത്.

2021ലെ കുമ്പളങ്ങി ലാസർ കൊലക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു. പള്ളുരുത്തി കച്ചേരിപ്പടി ആയുർവേദ ആശുപത്രിക്ക് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. ലഹരി മാഫിയ സംഘം ഏറ്റുമുട്ടുകയായിരുന്നു.

ALSO READ: പാലായില്‍ വൻ കഞ്ചാവ് വേട്ട; മൂന്ന് കിലോ കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍

സംഭവത്തിൽ രണ്ടു പേർ പിടിയിലായതായി പോലീസ് പറയുന്നു. ഫാജിസ്, അച്ചു എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ലാൽജുവുമായി ഇവർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ലാൽജുവിനെ കുത്തിയ ഫാജിസിനെ പള്ളുരുത്തിയിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട ലാൽജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News