കണ്ണൂർ പയ്യന്നൂരിൽ വ്യാപാരിക്ക് മേൽ വ്യാജ പോക്സോ കേസ് ചുമത്തിയ എസ്.ഐക്ക് എതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം. ഇത് സംബന്ധിച്ച് കണ്ണൂർ റൂറൽ എസ്.പിക്ക് പരാതി നൽകി. അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ നടപടി ഉണ്ടാവും. വ്യാപാരിക്കെതിരെ എസ്.ഐയുടെ മകളുടെ പേരിലാണ് പരാതി നൽകിയത്.
കാരണമാവട്ടെ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കവും. കഴിഞ്ഞ ആഗസ്റ്റ് 19-നായിരുന്നു സംഭവം. പയ്യന്നൂരിൽ ബേക്കറിയിൽ കേക്ക് വാങ്ങിക്കാനെത്തിയ എസ്.ഐ കാർ സമീപത്തെ പഞ്ചർ ഷോപ്പിന് മുന്നിലാണ് നിർത്തിയത്. മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുള്ളതിനാൽ കാർ മാറ്റണമെന്ന് ആവശ്യപ്പെടുകയും പിന്നീടിത് തർക്കമാവുകയുമായിരുന്നു.
Also Read: Drugs seized | അങ്കമാലിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി
സംഭവത്തെ തുടർന്ന് വ്യാപാരിയായ ഷമീം ജില്ലാ പോലീസ് മേധാവിക്കും, മുഖ്യമന്ത്രിക്കും സംഭവത്തിൽ പരാതി നൽകി. രഹസ്യാന്വേഷണ വിഭാഗത്തിൻറെ അന്വേഷണത്തിൽ എസ്.ഐക്ക് വീഴ്ച പറ്റിയതായി കണ്ടെത്തി.
Also Read: Crime News | അയൽക്കാരിയുടെ ഇരട്ടപ്പേര് നായയ്ക്ക്; ഗുജറാത്തില്‍ സ്ത്രീയെ തീകൊളുത്തി
തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പോക്സോ വ്യാജമാണെന്ന് കണ്ടെത്തിയത്. കേസിൽ കൂടുതൽ നടപടി ഉടനെ ഉണ്ടാവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...