പോലീസ് അടുക്കാതിരിക്കാൻ അപകടകാരികളായ 10 നായകൾ കാവൽ; വർക്കലയിൽ വാടക വീട് കേന്ദ്രീകരിച്ച മാരക ലഹരി മരുന്ന് വിൽപന; മൂന്ന് പേർ പിടിയിൽ

വിഷ്ണുവിൽ നിന്ന് ലഹരി മരുന്ന്  ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന കേരിയർ സംഘത്തിൽപെട്ടവരാണ് ഷംനാദും ഷിഫിനും

Written by - Zee Malayalam News Desk | Last Updated : Sep 25, 2023, 09:25 AM IST
  • പ്രതികളിൽ നിന്നായി 17. 85 ഗ്രാം കൂടുതൽ എംഡിഎംഎയും നാലു ഗ്രാം ഹാഷിഷും പിടികൂടി.
  • വാടക വീട് കേന്ദ്രീകരിച്ചാണ് ലഹരി വില്പന നടന്നു വന്നിരുന്നത്.
  • സ്കൂൾ, കോളേജ് കുട്ടികൾക്ക് ഉൾപ്പെടെ ലഹരിമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്
പോലീസ് അടുക്കാതിരിക്കാൻ അപകടകാരികളായ 10 നായകൾ കാവൽ; വർക്കലയിൽ വാടക വീട് കേന്ദ്രീകരിച്ച മാരക ലഹരി മരുന്ന് വിൽപന; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം : വർക്കലയിൽ വാടകയ്ക്ക് വീട് എടുത്ത് മാരത മയക്കുമരുന്ന് വിൽപന. മൂന്ന് പേരെ പോലീസ് പിടികൂടി. കല്ലമ്പലം പ്രസിഡന്റ്‌ ജംഗ്ഷനിൽ വാടകയ്ക്ക് താമസിക്കുന്ന വർക്കല മുണ്ടയിൽ മേലെ പാളയത്തിൽ വീട്ടിൽ കൊച്ചു വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു (30), വർക്കല മന്നാനിയ ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷംനാദ്(22),  ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷിഫിൻ (21) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളിൽ നിന്നായി 17. 85 ഗ്രാം കൂടുതൽ എംഡിഎംഎയും നാലു ഗ്രാം ഹാഷിഷും പിടികൂടി. വാടക വീട് കേന്ദ്രീകരിച്ചാണ് ലഹരി വില്പന നടന്നു വന്നിരുന്നത്. സ്കൂൾ, കോളേജ് കുട്ടികൾക്ക് ഉൾപ്പെടെ ലഹരിമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു. പോലീസോ എക്സൈസോ പെട്ടെന്ന് വന്ന് പിടികൂടാതിരിക്കാൻ പത്തോളം കൂടിയ ഇനത്തിൽപെട്ട നായ്ക്കളെ വീടിനകത്തും പുറത്തുമായി വളർത്തി കാവലിനിട്ടാണ് വിഷ്ണു വ്യാപകമായി കച്ചവടം നടത്തി വന്നത്. കോളേജ് വിദ്യാർത്ഥികൾ പലപ്പോഴും ഇവിടെ വന്ന് പോകുന്നതും വീട് കേന്ദ്രീകരിച്ചു തെറ്റായ പ്രവർത്തികൾ നടന്നു വരുന്നതായും രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കുറച്ചു ദിവസമായി വിഷ്ണുവും കൂട്ടരും ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.

ALSO READ : Crime News: കോഴിക്കോട് രാസലഹരിയുമായി ദമ്പതികൾ പിടിയിൽ; 97 ഗ്രാം എംഡിഎംഎ പിടികൂടി

വിഷ്ണുവിൽ നിന്ന് ലഹരി മരുന്ന്  ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന കേരിയർ സംഘത്തിൽപെട്ടവരാണ് ഷംനാദും ഷിഫിനും. കഴിഞ്ഞ ദിവസം രാവിലെ കല്ലമ്പലം പൊലീസും ഡാൻസഫ് ടീമും അതി സാഹസികമായാണ് വീട്ടിൽ കടന്ന് പ്രതികളെ മയക്ക് മരുന്നുമായി പിടികൂടിയത്. ഇതില്‍ വിഷ്ണുവിനെ കഴിഞ്ഞ വര്‍ഷവും 8.500 കിലോ കഞ്ചാവുമായി വര്‍ക്കല റിസോർട്ടിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു.

വാടക വീട്ടിൽ ഇത്തരത്തിൽ പ്രവർത്തികൾ നടക്കുന്നതായി നാട്ടുകാർ നേരത്തെ തന്നെ ഉടമയെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ആക്ഷേപം ഉണ്ട്. ഈ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് പോലീസിന് കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടുണ്ട്. 20,21 വയസ്സ് പ്രായമുള്ള വിദ്യാർത്ഥികളെയാണ് വിഷ്ണു അധികവും കേരിയർ ആയി ഉപയോഗിച്ച് വന്നത്. ഇവരുടെ വിവരങ്ങൾ ലഭ്യമായതായാണ് സൂചന.കൂടുതൽ അന്വേഷണവും ഇതിന്റെ ഭാഗമായി നടക്കുമെന്ന് പോലീസ് അറിയിച്ചു.

സംസ്ഥാന വ്യാപകമായി ലഹരി കച്ചവടക്കാർക്ക് എതിരെ നടന്ന ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് വിഷ്ണുവിനെ പിടികൂടിയത്. തിരുവനന്തപുരം  ജില്ലയില്‍ ഇന്നലെ നടന്ന റെയിഡിലെ ഏറ്റവും വലിയ ലഹരി വേട്ടയും ഇതായിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന വ്യാപകമായി ലഹരിക്ക് എതിരെ നടന്ന ഓപ്പറേഷൻ ആയിരുന്നു ഡി ഹണ്ട്.

ജില്ലാ റൂറൽ എസ്പി ഡി ശില്പ ഐപിഎസ് , വർക്കല എഎസ്പി വിജയ ഭാരത റെഡ്ഢി ഐപിഎസ്, നർക്കോട്ടിക് സെൽ ഡിവൈഎസ്പി വി റ്റി രാസിത്ത്, കല്ലമ്പലം ഐഎസ്എച്ച്ഒ വി കെ വിജയരാഘവൻ, കല്ലമ്പലം സബ് ഇൻസ്പെക്ടർ ദിപു, സത്യദാസ്, ഡാൻസഫ് സംഘത്തിലെ സബ് ഇൻസ്‌പെക്ടർ ഫിറോസ് ഖാൻ, ആർ ബിജുകുമാർ, ബി ദിലീപ്, ഡാൻസഫ് ടീം അംഗങ്ങളായ അനൂപ്, സുനിൽ രാജ്, വിനീഷ്, ഗോപകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാ

Trending News