Crime: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്‌; വനിതാ എഎസ്ഐയുടെ പണി പോയി

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണ് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ വനിത എ എസ് ഐ ഷെയർ ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 05:50 PM IST
  • കാഞ്ഞിരപ്പള്ളി ഡിവൈഎസ്‍പിയാണ് ഇവർക്കെതിരെ അന്വേഷണം നടത്തിയത്
  • അബദ്ധത്തിൽ സംഭവിച്ചതെന്നായിരുന്നു റംല ഇസ്മയിലിന്റെ വിശദീകരണം
  • എഎസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു
Crime: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്‌; വനിതാ എഎസ്ഐയുടെ പണി പോയി

കാഞ്ഞിരപ്പള്ളി: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഷെയർ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു ഉത്തരവായി.ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ   ശുപാർശയുടെ അടിസ്ഥാനത്തിൽ 
മധ്യമേഖലാ ഡിഐജിയുടേതാണ് നടപടി.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മായില്‍ ഷെയര്‍ ചെയ്തത്.ജൂലൈ അഞ്ചിനാണ് ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത്.

Also Read: Poco Case: പോക്സോ കേസിലെ 11 കാരിയെ തട്ടിക്കൊണ്ട് പോയി;ആറ് പേർ പിടിയിൽ

ആലപ്പുഴ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഉണ്ടായ വിദ്വേഷ മുദ്രാവാക്യ വിവാദത്തിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകർ ജാമ്യത്തിലിറങ്ങിയതുമായി ബന്ധപ്പെട്ടതായിരുന്നു പോസ്റ്റ്. പോലീസിനെയും കോടതിയെയും വിമർശിച്ച് കൊണ്ടുള്ള ഈ പോസ്റ്റാണ് വനിതാ എഎസ്ഐ ഷെയർ ചെയ്തത്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്‍പിയാണ് ഇവർക്കെതിരെ അന്വേഷണം നടത്തിയത്. അബദ്ധത്തിൽ സംഭവിച്ചതെന്നായിരുന്നു റംല ഇസ്മയിലിന്റെ വിശദീകരണം. എഎസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ എഎസ്ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് എസ്പി അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News